Latest NewsIndia

പൗരത്വ നിയമ സമരത്തിന്റെ പേരിൽ മംഗളൂരു പോലീസ് സ്റ്റേഷന്‍ ആക്രമണം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യം സ്റ്റേചെയ്തു

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരായ തെളിവുകള്‍ കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മംഗളൂരിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേചെയ്തു. 22 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

മധ്യപ്രദേശിൽ ബിജെപി എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോൺഗ്രസ്, മൂന്നുപെർ ചേരുമെന്ന് അവകാശവാദം

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരായ തെളിവുകള്‍ കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി പ്രതികൾക്ക് നേരത്തെ ജാമ്യം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button