Latest NewsNewsIndia

യെസ്​ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള പണത്തെക്കുറിച്ച് നിക്ഷേപകരോട് കേന്ദ്ര ധന മന്ത്രിക്ക് പറയാനുള്ളത്

സര്‍ക്കാറും ആര്‍.ബി.ഐയും യെസ്​ ബാങ്കിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ്

ന്യൂഡല്‍ഹി: യെസ്​ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള പണത്തെക്കുറിച്ച് നിക്ഷേപകരോട് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന് പറയാനുള്ളത് അവരുടെ പണം സുരക്ഷിതമായിരിക്കുമെന്നാണ്.യെസ്​ ബാങ്കിന്റെ പുനരുദ്ധാരണത്തിനായി പദ്ധതി തയാറാക്കാനുള്ള ശ്രമത്തിലാണ്​ റിസര്‍വ്​ ബാങ്ക്​.

സര്‍ക്കാറും ആര്‍.ബി.ഐയും യെസ്​ ബാങ്കിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ്​. യെസ്​ ബാങ്കിലെ നിക്ഷേപകര്‍ക്ക്​ പണം നഷ്​ടമാവില്ലെന്ന്​ ആര്‍.ബി.ഐ ഉറപ്പ്​ നല്‍കിയിട്ടുണ്ടെന്ന്​ നിര്‍മ്മല പറഞ്ഞു. എല്ലാവരുടെയും താല്‍പര്യം സംരക്ഷിച്ച്‌​ ഒരു പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണ്​ നടക്കുന്നത്​. മാസങ്ങളായി താന്‍ യെസ്​ ബാങ്കിലെ പ്രതിസന്ധി നിരീക്ഷിക്കുകയാണെന്നും നിര്‍മ്മല പറഞ്ഞു.

ALSO READ: രാജ്യത്ത് സൈനിക ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

നേരത്തെ യെസ്​ ബാങ്കില്‍ നിന്ന്​ പണം പിന്‍വലിക്കുന്നതിന്​ ആര്‍.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പരമാവധി പിന്‍വലിക്കാവുന്ന തുക 50,000 രൂപയായാണ്​ ആര്‍.ബി.ഐ നിജപ്പെടുത്തിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button