Latest NewsNewsIndia

കോവിഡ് 19: തീ​ര​ത്ത് പി​ടി​ച്ചി​ട്ട ക​പ്പ​ലി​ലെ നിരവധി പേ​ര്‍​ക്ക് കൊറോണ സ്ഥിരീകരിച്ചു

സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ: കോവിഡ് 19 വൈ​റ​സ് ഭീ​തി​യെ തു​ട​ര്‍​ന്ന് ക​ലി​ഫോ​ര്‍​ണി​യ തീ​ര​ത്ത് പി​ടി​ച്ചി​ട്ട ക​പ്പ​ലി​ലെ നിരവധി പേ​ര്‍​ക്ക് കൊറോണ സ്ഥിരീകരിച്ചു. 21 പേ​ര്‍ക്കാണ് വൈ​റ​സ് ബാ​ധ സ്ഥിരീകരിച്ചത്. ഇ​വ​രി​ല്‍ 19 പേ​ര്‍ ജീ​വ​ന​ക്കാ​രും ര​ണ്ടു പേ​ര്‍ യാ​ത്ര​ക്കാ​രു​മാ​ണ്. വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക് പെ​ന്‍​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഗ്രാ​ന്‍​ഡ് പ്രി​ന്‍​സ് എ​ന്ന ആ​ഡം​ബ​ര ക​പ്പ​ലാ​ണ് ക​ലി​ഫോ​ര്‍​ണ​യ​യി​ല്‍ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ക​പ്പ​ലി​ല്‍ യാത്രക്കാരും ജീവനക്കാരുമായി 3500ഓളം പേരുണ്ട്. 46 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. വാണിജ്യാടിസ്ഥാനത്തിലുള്ളതല്ലാത്ത തുറമുഖത്തേക്ക് കപ്പല്‍ മാറ്റി കപ്പലിലെ മുഴുവന്‍ ആളുകളെയും പരിശോധിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനുമാണ് ഇപ്പോള്‍ നീക്കം.

കഴിഞ്ഞ മാസം ഇത്തരത്തില്‍ പ്രതിസന്ധി ജപ്പാനും നേരിട്ടിരുന്നു. കൊവിഡ് ഭീതിയില്‍ യോകോഹാമ തുറമുഖത്ത് ‘ഡയമണ്ട് പ്രിന്‍സസ്’ എന്ന കപ്പല്‍ പിടിച്ചിടുകയും കപ്പലിലെ ഇന്ത്യക്കാര്‍ക്കടക്കം വൈറസ് ബാധിക്കുകയും ചെയ്തിരുന്നു.

ALSO READ: കൊ​റോ​ണ മൂലം ആഗോള തലത്തിൽ കടുത്ത ആശങ്ക : 29 കോ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

അതേസമയം, സൗദി അറേബ്യ മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി. കൊറോണ വൈറസ് വ്യാപിക്കാതിരിക്കുന്ന മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനമാണ് വിലക്കിയിരിക്കുന്നത്. വ്യോമ മാര്‍ഗം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നീ എയര്‍പോര്‍ട്ടുകള്‍ വഴി മാത്രമാണ് പ്രവേശനം അനുവദിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button