Latest NewsKeralaNews

കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ പെരിയാര്‍, കമ്പം തുടങ്ങിയ ഭ്രംശ മേഖലകള്‍ സജീവമെന്ന് സൂചന: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കെട്ടിടങ്ങള്‍ പണിയുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും

ഇടുക്കിയിലെ ഭൂചലനം :കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ പെരിയാര്‍, കമ്പം തുടങ്ങിയ ഭ്രംശ മേഖലകള്‍ സജീവമെന്ന് സൂചന: കൂടുതല്‍ വിവരങ്ങള്‍ പുറത്ത് തിരുവനന്തപുരം : ഇടുക്കിയിലെ ഭൂചലനം,ഇടുക്കി, മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ പെരിയാര്‍, കമ്പം തുടങ്ങിയ ഭ്രംശ മേഖലകള്‍ സജീവമെന്ന് സൂചന നല്‍കി ഭൗമ ശാസ്ത്രജ്ഞര്‍. ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കേരളത്തിന്റെ ഭൗമാന്തര്‍ഭാഗം സജീവമാകുന്നതായി ഗവേഷകര്‍ ചൂണ്ടികാണിയ്ക്കുന്നു. . ഇടുക്കിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തല്‍. എന്നാല്‍ ഇത് വന്‍ഭൂചലനത്തിലേക്കു നയിക്കാനുള്ള സാധ്യത കുറവായതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

ഇടുക്കി, മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ പെരിയാര്‍, കമ്പം തുടങ്ങിയ ഭ്രംശ മേഖലകള്‍ സജീവമാണ്. ഇടുക്കി അണക്കെട്ട് ഈ മേഖലയ്ക്ക് സൃഷ്ടിക്കുന്ന സമ്മര്‍ദം ഇതിനു പുറമേ. പത്തും ഇരുപതും വര്‍ഷം കൂടുമ്പോള്‍ ഇവ സജീവമാകുകയും പിന്നീട് നിര്‍ജീവമാകുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോള്‍ സംഭവിക്കുന്നതും അതുതന്നെ. എന്നാല്‍ ഇടയ്ക്ക് ഇത്തരം ചെറുചലനങ്ങള്‍ ഭൗമാന്തര്‍ ഭാഗത്തെ സമ്മര്‍ദം കെട്ടി നില്‍ക്കാതെ പുറത്തേക്കു വിടുന്നതിനു സഹായകമാണ്. റിക്ടര്‍ സ്‌കെയിലില്‍ രണ്ടോ മൂന്നോ തീവ്രതയുള്ള ചലനങ്ങളായി അവ അനുഭവപ്പെടുമ്പോള്‍ നാശനഷ്ടം ഒഴിവാകും. എന്നാല്‍ ഏറെക്കാലം ഊര്‍ജം കെട്ടിനിന്ന് ഒരുമിച്ചു പുറത്തേക്കു വന്നാല്‍ വന്‍ ഭൂചലനത്തിലേക്കു നയിക്കും. വരാന്‍ പോകുന്ന ചലനത്തെപ്പറ്റി ഹാം റേഡിയോ ഓപ്പറേറ്റര്‍മാരും മൊബൈല്‍ സിഗ്‌നല്‍ നിരീക്ഷിക്കുന്നവരും ചില സൂചനകള്‍ നേരത്തേ നല്‍കിയിരുന്നതായി ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

പ്രളയവും അനുബന്ധ ഭൗമ അവശിഷ്ടങ്ങളായ മണ്ണും പാറയും ചലിച്ചു മാറിയതിന്റെ നേരിയ പ്രതിഫലനം ഉണ്ടായേക്കാം. അതു പഠന വിധേയമാക്കണം. എന്നാല്‍ പ്രകൃതിദത്തമായ ചലനം ആകാനാണ് കൂടുതല്‍ സാധ്യത. നിര്‍ജീവ അവസ്ഥയില്‍നിന്ന് കേരളം വീണ്ടും സജീവ അവസ്ഥയിലേക്കു നീങ്ങുന്നു എന്നതാണ് ഇടുക്കിയിലെ ചെറുചലനങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ത്യയുടെ ഭൂകമ്പ സാധ്യതാ ഭൂപടത്തില്‍ മൂന്നാം മേഖലയിലാണ് കേരളം. ഇതിനര്‍ഥം ഇടയ്ക്കു ചലനങ്ങള്‍ക്ക് ഇവിടെ സാധ്യതയുണ്ടെന്നു തന്നെയാണ്. തമിഴ്‌നാടിനേക്കാള്‍ ചലന സാധ്യത കൂടുതലാണ് കേരളത്തില്‍. എന്നാല്‍ ഇതനുസരിച്ചു നിര്‍മാണ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ സംസ്ഥാനം സജ്ജമായിട്ടില്ല. ഭൂചലനം ഔദ്യോഗികമായി അളക്കേണ്ട കാലാവസ്ഥാ വകുപ്പ് മൂന്നില്‍ താഴെ ശക്തിയുള്ള ചലനങ്ങളുടെ കണക്കെടുക്കുന്നുമില്ല. ഇത് ഭൂകമ്പ സ്ഥിതിവിവരക്കണക്കുകളുടെ അഭാവത്തിലേക്കു നയിക്കുന്നു. കേന്ദ്രവുമായി ചേര്‍ന്ന് കൃത്യമായ ദുരന്ത നിവാരണ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ സംസ്ഥാനത്തിനു കഴിയാതെ പോകുന്നു. ശക്തി കൂടിയ ചലനം വന്നാലും പ്രതിരോധിക്കാവുന്ന തരത്തിലുള്ള ചട്ടങ്ങള്‍ സംസ്ഥാനത്തു രൂപീകരിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button