Latest NewsNewsSaudi ArabiaGulf

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ദമാം : പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിൽ ദമ്മാമിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് വാജിദ് (23) ആണ് മരിച്ചത്. ജോലിക്ക് ശേഷം വിശ്രമിക്കാനായി ഉച്ചയ്ക്ക് മുറിയിലേക്ക് പോയപ്പോഴാണ് സംഭവം.

Also read : കളിച്ചുകൊണ്ടിരിക്കെ പിക്കപ്പ് ജീപ്പിനടിയിൽപ്പെട്ട് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

കുളിമുറിയില്‍ നിന്ന് നിരന്തരം മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് സഹപ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടി തുറന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദമ്മാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. എട്ടുമാസം മുമ്പാണ് വാജിദ് ദമ്മാമിലെത്തിയത്. പിതാവ് അബ്‍ദുല്‍ ലത്തീഫ് സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button