Latest NewsNewsIndia

കോവിഡ് 19: മഹാരാഷ്ട്രയിലും വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിലും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നിന് ദുബൈയില്‍ നിന്നെത്തിയ പുണെ സ്വദേശികളായ ദമ്ബതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ദുബൈയില്‍ നിന്ന് എത്തിയപ്പോള്‍ ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്നും മുന്‍കരുതല്‍ നടപടി എന്ന നിലക്ക്​ പരിശോധനക്ക്​ വിധേയമാക്കുക യായിരുന്നുവെന്നും പുണെ ജില്ലാ കലക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ മകന്‍, മകള്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരും നിരീക്ഷണത്തിലാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ പരിശോധിച്ച 282 പേരില്‍ രണ്ടുപേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് നിരീക്ഷണ ചുമതലയുള്ള ഡോ. പ്രദീപ്‌ അവാതെ പറഞ്ഞു.

ലോകത്തില്‍ 111,000 പേര്‍ക്കാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ടിരിക്കുന്നത്. വൈറസ് മൂലം ന്യൂമോണിയ ബാധിക്കുകയാണ് ചെയ്യുന്നത്. ഇതുവരെ 3892 പേരാണ് ഇതുമൂലം മരിച്ചത്. പകര്‍ച്ചവ്യാധിയ്ക്ക് തുടക്കം കുറിച്ച ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പക്ഷെ മറ്റിടങ്ങളില്‍ കേസുകളുടെ എണ്ണമേറുന്നുണ്ട്, പ്രത്യേകിച്ച്‌ യൂറോപ്പ്, ഇറാന്‍ എന്നിവിടങ്ങളിലാണ് രോഗികള്‍ വര്‍ദ്ധിക്കുന്നത്.

വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നാലും, പെട്ടെന്നുള്ള രോഗത്തിനും മരണത്തിനും കാരണമാകുകയും ചെയ്യുന്നതാണ് മഹാമാരിയുടെ വിശദീകരണങ്ങളായി കണക്കാക്കപ്പെടുന്നത്. കൊറോണ വൈറസ് ചെറിയ പനി പോലുള്ള അസുഖമായാണ് ബാധിക്കപ്പെടുന്ന 98 ശതമാനം പേര്‍ക്കും അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ മഹാമാരിയായി കൊവിഡ് 19നെ കണക്കാക്കാന്‍ ചിലര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

ALSO READ: വീണ്ടും കൊറോണ സ്ഥിതീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും അടച്ചിടാന്‍ നിര്‍ദേശം

‘നിരവധി രാജ്യങ്ങളില്‍ വൈറസ് ചുവടുറപ്പിച്ചിട്ടുണ്ട്, മഹാമാരിയെന്ന ഭീഷണി യാഥാര്‍ത്ഥ്യമായി മാറുകയാണ്. എന്നാല്‍ ആദ്യമായി നിയന്ത്രിതമാകുന്ന മഹാമാരിയായി ഇത് മാറും. കാരണം നമ്മള്‍ വൈറസിന്റെ കാരുണ്യത്തിലല്ല’, ജനീവയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഗെബ്രെയ്‌സിസ് വ്യക്തമാക്കി. രോഗികളെ ഐസൊലേറ്റ് ചെയ്ത്, യാത്രകള്‍ പരിമിതപ്പെടുത്തി, പകര്‍ച്ചവ്യാധി മാരകമായ മേഖലകള്‍ പൂര്‍ണ്ണമായി അടച്ചിട്ടും വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൈന ഇതിനകം ഇക്കാര്യം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button