Latest NewsNewsIndia

ഭര്‍ത്താവൊരുക്കിയ ഭക്ഷണം കണ്ട് ഞെട്ടി ഭാര്യ; പാത്രത്തില്‍ കൈയും വിരലുകളും, സംഭവം ഇങ്ങനെ

ബിജ്നോര്‍: ഭര്‍ത്താവൊരുക്കിയ ഭക്ഷണം കണ്ട് ഞെട്ടി ഭാര്യ. സംഭവം എന്താന്ന് അല്ലേ ഇയാള്‍ മനുഷ്യ മാംസം പാകം ചെയ്താണ് വിളമ്പിയത്. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഭക്ഷണത്തില്‍ മനുഷ്യ മാംസവും കൈയും വിരലും കണ്ട് ഞെട്ടിയ ഭാര്യ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സഞ്ജയ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ പുറത്തുപോയിരുന്ന സമയത്ത് ഇയാള്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്ന് പാചകം ചെയ്യുകയായിരുന്നു. ഭാര്യ തിരിച്ചെത്തുമ്പോള്‍ ഇയാള്‍ മനുഷ്യമാംസം വറുത്തെടുക്കുകയായിരുന്നു.ഇത് കണ്ട ഭാര്യ പൊലീസിനെയും അയല്‍ക്കാരെയും വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ ഇവര്‍ വീടിനുള്ളില്‍ പൂട്ടിയിട്ടു. പിന്നീട് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടുത്ത മദ്യപാനിയാണിയാള്‍. എന്തായാലും ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button