Latest NewsCricketNewsSports

ഇത് പഠാന്‍ എഫക്ട് ; ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യന്‍ ഇതിഹാസങ്ങള്‍

മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി20യില്‍ ഇന്ത്യ ലെജന്‍ഡ്സിന് ത്രസിപ്പിക്കുന്ന രണ്ടാം ജയം. ശ്രീലങ്ക ലെജന്‍ഡ്സിനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 31 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടിയ ഇര്‍ഫാന്‍ പഠാന്റെ നിര്‍ണായക പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

ഇന്ത്യയുടെ മുന്നിര തകര്‍ന്നടിഞ്ഞപ്പോള്‍ മുഹമ്മദ് കൈഫ് (46), പഠാന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (0), വിരേന്ദര്‍ സെവാഗ് (3), യുവരാജ് സിംഗ് (1), സഞ്ജയ് ബംഗാര്‍ (18) എന്നിവര്‍ ആദ്യം തന്നെ പുറത്തായപ്പോള്‍ ഇന്ത്യ പരാജയം മണത്തിരുന്നു. എന്നാല്‍ 45 പന്തില്‍ നാല് ഫോറും ഒരു സിക്സും അടിച്ച് കൈഫും മൂന്ന് സിക്സും ആറ് ഫോറും നേടി ഇര്‍ഫാനും നിലയുറപ്പിച്ചപ്പോള്‍ വിജയം ഇന്ത്യക്കൊപ്പം പോന്നു. ചാമിന്ദ വാസ് ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. 23 റണ്‍സ് വീതം നേടിയ ചമര കപുഗേദരയും ക്യാപ്റ്റന്‍ തിലകരത്നെ ദില്‍ഷനുമാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി മുനാഫ് പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സത്തില്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു.

ദേഭപ്പെട്ട തുടക്കമായിരുന്നു ശ്രീലങ്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ രമേഷ് കലുവിതരണ (21)- ദില്‍ഷന്‍ സഖ്യം 46 റണ്‍സ് നേടി. എന്നാല്‍ മുഹമ്മദ് കൈഫിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ദില്‍ഷനെ പുറത്താക്കി മുനാഫ് പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. കലുവിതരണയെ ഇര്‍ഫാന്‍ പഠാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ എത്തിയ മര്‍വാന്‍ അട്ടപെട്ടു (1), തിലന്‍ തുഷാര (10), സചിത്ര സേനനായകെ (19), ഫര്‍വീസ് മെഹറൂഫ് (10) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. മുനാഫിന് പുറമെ സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, മന്‍പ്രീത് ഗോണി, സഞ്ജയ് ബംഗാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button