Latest NewsNewsInternational

അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കടന്നാല്‍ പനി വൈറസുകള്‍ നശിക്കുമെന്ന ധാരണ തിരുത്തി പുതിയ കോവിഡ് വൈറസ് :  പുതിയ ഇനം ഫ്‌ളൂ വൈറസ് ആയതിനാല്‍ ഇതിന്റെ പ്രഭവകേന്ദ്രം ഗവേഷകര്‍ക്ക് അജ്ഞാതം : ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം

പത്തനംതിട്ട :  കോവിഡ്-19 അത്യധികം അപകടകാരിയെന്ന് ഗവേഷകര്‍.   അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കടന്നാല്‍ പനി വൈറസുകള്‍ നശിക്കുമെന്ന ധാരണ തിരുത്തുകയാണ് പുതിയ കോവിഡ് വൈറസ്. കേരളത്തില്‍ ഫെബ്രുവരി മുതല്‍ പകല്‍താപനില 37 ഡിഗ്രിയിലും അധികമായിട്ടും രോഗബാധിതരായ വ്യക്തികളിലൂടെ കോവിഡ്- 19 രോഗം പകര്‍ന്നതോടെയാണ് ഈ സംശയം ബലപ്പെടുന്നത്. ജനിതകമാറ്റത്തോടെ പ്രത്യക്ഷപ്പെട്ട ഈ വൈറസ് ആരോഗ്യ മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Read Also : കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

ഇത്രയും ചൂടേറിയ കാലാവസ്ഥയില്‍ വൈറസുകളൊന്നും പടര്‍ന്നു പിടിക്കില്ലെന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ 33 ഡിഗ്രി ശരാശരി പകല്‍ താപനിലയുള്ള സിംഗപ്പൂരിനൊപ്പം കേരളത്തിലും പകര്‍ന്നതോടെ കോവിഡ് വൈറസ് ഗവേഷകര്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായി. പുതിയ ഇനം ഫ്‌ലൂ വൈറസ് ആയതിനാല്‍ ഇതിന്റെ പ്രഭവകേന്ദ്രമോ സ്വഭാവമോ ഗവേഷകര്‍ക്ക് അറിയില്ല. ഈ വൈറസിനെപ്പറ്റി ശാസ്ത്ര സമൂഹം പഠനം ആരംഭിച്ചതേയുള്ളൂ. താപനിലയും ഇതിന്റെ വ്യാപനവുമായി ബന്ധപ്പെട്ട പഠനങ്ങളൊന്നും ഇല്ലെന്നു യുഎസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button