KeralaLatest NewsNews

സെന്‍കുമാര്‍ വിളിച്ച പത്രസമ്മേളനം അലങ്കോലമായി

കൊല്ലം: ടി.പി.സെന്‍കുമാര്‍ വിളിച്ച പത്രസമ്മേളനം അലങ്കോലമായി. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോടു ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, ഹാളിലുണ്ടായിരുന്നവര്‍ അതു തടസ്സപ്പെടുത്തി എഴുന്നേറ്റതാണ് അലങ്കോലമാകാന്‍ കാരണം. എസ്എന്‍ഡിപി യോഗം മുന്‍ മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനോടൊപ്പമാണ് സെന്‍കുമാര്‍ പത്രസമ്മേളനം നടത്തിയത്.

നൂറോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന ഹാളില്‍ പത്രസമ്മേളനം തുടങ്ങിയത്. വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനം ഉന്നയിച്ച സെന്‍കുമാറിനോടു കഴിഞ്ഞ ദിവസം കൊറോണ വൈറസിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ അതു തന്റെ അഭിപ്രായമല്ലെന്നും ഡോ. പോള്‍ ഹേലി ഉള്‍പ്പെടെ ലോകത്തിലെ വിദഗ്ധരുടെ അഭിപ്രായമാണെന്നും സെന്‍കുമാര്‍ മറുപടി പറഞ്ഞു. എന്നാല്‍ തുടര്‍ ചോദ്യം തുടങ്ങിയതോടെയാണ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്.

സുഭാഷ് വാസു ഉള്‍പ്പെടെ ചില നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അടങ്ങിയില്ല. തര്‍ക്കം നടക്കുമ്പോള്‍ പ്രവര്‍ത്തകരെ വിലക്കാതെ സെന്‍കുമാര്‍ നിശബ്ദനായിരുന്നു. ഇതിനിടയില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തകയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു. മൊബൈല്‍ പിടിച്ചുവാങ്ങി മാധ്യമ പ്രവര്‍ത്തക താക്കിതു ചെയ്തു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button