Latest NewsNewsIndiaBusiness

എസ്ബിഐ സേവനങ്ങൾ, ഉപയോക്താക്കൾക്ക് ലാഭകരമാക്കുന്ന രീതിയിൽ പരിഷ്‌ക്കരിക്കുന്നു

മുംബൈ : സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് ഏറെ സന്തോഷിക്കാവുന്ന തീരുമാനവുമായി എസ്ബിഐ. കുറഞ്ഞ നിക്ഷേപ പരിധി(മിനിമം ബാലൻസ് ഒഴിവാക്കി). എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി എസ്ബിഐ കഴിഞ്ഞ ദിവസം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Also read : കോവിഡ്-19 നെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ : വ്യാപാരസ്ഥാപനങ്ങളും മാളുകളും അടച്ചു … എന്നിട്ടും ഈ രാജ്യത്ത് ഭീതിജനകമായ രീതിയില്‍ പടര്‍ന്നുപിടിച്ച് വൈറസ്

ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും പിൻവലിച്ചു. 44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാണ് തീരുമാനം ആശ്വാസം പകരുക. അതോടൊപ്പം തന്നെ എല്ലാ സേവിങ്‌സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ 3 ശതമാനമായും നിജപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 3.25 ശതമാനവും ഒരു ലക്ഷത്തില്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ക്ക് 3 ശതമാനവുമായിരുന്നു നേരത്തെയുള്ള പലിശ നിരക്ക്.

മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ എന്നിങ്ങനെ യഥാക്രമം 3000, 2000, 1000 രൂപയാണ് സ്ബിഐ മിനിയം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. ഇത് പാലിക്കാതിരിക്കുന്നവരുടെ അക്കൗണ്ടുകളില്‍നിന്ന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു…

shortlink

Related Articles

Post Your Comments

Related Articles


Back to top button