Latest NewsSaudi ArabiaNewsGulf

പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലെ നിർമാണ മേഖലയിൽ 30 വർഷത്തോളമായി ജോലി ചെയ്യുകയായിരുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി, പട്ടയിൽ കല്ലുവളപ്പിൽ അരവിന്ദനാണ് (61) കഴിഞ്ഞ ദിവസം മരിച്ചത്.

Also read : പെണ്‍കുട്ടിയെ കാണാനില്ല

നെഞ്ചുവേദനയെ തുടർന്ന് കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മൂന്ന് വർഷത്തോളമായി കമ്പനി പൂട്ടിയതിനാൽ താമസരേഖ പുതുക്കിയിരുന്നില്ല. ഭാര്യ: സുമതി. മക്കൾ: അനുശ്രീ, അശ്വിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button