Latest NewsIndiaNews

കോവിഡ് 19: അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രം പരിഗണിക്കും; കര്‍ശന നിയന്ത്രണവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ഇന്ത്യയിൽ കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണവുമായി സുപ്രിംകോടതി. നിലവിൽ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറല്‍ വിജ്ഞാപനമിറക്കി.

കോടതികളിലേക്ക് അഭിഭാഷകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു കക്ഷിയെ കൂടി അഭിഭാഷകനൊപ്പം അനുവദിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധരുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം അഭിപ്രായം പരിഗണിച്ചാണ് നടപടിയെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ALSO READ: പിളർന്നു; പാർട്ടി പിരിച്ചുവിട്ടെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്

അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് സുപ്രിംകോടതി വ്യക്തമാക്കിയ സ്ഥിതിക്ക് ശബരിമല കേസ് അടക്കം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചുകളുടെ സിറ്റിംഗ് ഉണ്ടാകില്ലെന്നാണ് സൂചന. അടുത്ത തിങ്കളാഴ്ച മുതല്‍ ശബരിമല ബെഞ്ച് സിറ്റിംഗ് പുനരാരംഭിക്കാനായിരുന്നു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button