Latest NewsNewsIndia

രാജ്യം അതീവജാഗ്രതയില്‍ : രാജ്യാന്തര അതിര്‍ത്തിയിലെ 18 ചെക്‌പോസ്റ്റുകള്‍ അടച്ചു

ന്യൂഡല്‍ഹി : രാജ്യം അതീവ ജാഗ്രതയില്‍. രാജ്യാന്തര അതിര്‍ത്തിയിലെ 18 ചെക്ക്‌പോസ്റ്റുകളും അടച്ചു. കോവിഡ് -19 ബാധിച്ച് 68 വയസ്സുകാരി ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. ഇതോടെ, ഇന്ത്യയിലെ മൊത്തം മരണം രണ്ടായി. കര്‍ണാടകയിലെ കലബുറഗിയിലായിരുന്നു ആദ്യമരണം.

read also : ഇന്ത്യയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു

അതേസമയം, രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയുടെ സാഹചര്യമില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ബാധിച്ച 68 വയസ്സുകാരിയുടെ മരണകാരണം പ്രമേഹവും രക്താതിസമ്മര്‍ദവുമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ മകന്‍ വിദേശത്തുനിന്നു മടങ്ങിവന്നതാണ്.

ഇതിനിടെ, കോവിഡിനെ നേരിടാന്‍ കേരളം സ്വീകരിച്ച മാതൃകയിലുള്ള മുന്‍കരുതല്‍ നടപടികളുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി.

രാജ്യത്ത് രോഗം സ്ഥിരീകരിച്ച 82 പേരുമായി സമ്പര്‍ക്കമുണ്ടായ 4000 പേരെ കണ്ടെത്തി. പുറമേ, 42,000 പേര്‍ നിരീക്ഷണത്തില്‍.

തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും ഓരോ രോഗികള്‍ സുഖംപ്രാപിച്ചു; നിലവില്‍ ഇരു സംസ്ഥാനങ്ങളും രോഗമുക്തം.

ഡല്‍ഹിയിലെ ചാവ്ലയില്‍ ഐടിബിപി ക്യാംപില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 112 പേര്‍ കൂടി വീടുകളിലേക്കു മടങ്ങി. വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചവരടക്കമുള്ള സംഘമാണിത്. ആര്‍ക്കും വൈറസ് ബാധയില്ല.

കര്‍ണാടകയില്‍ മാളുകളും പബ്ബുകളും തിയറ്ററുകളും സര്‍വകലാശാലകളും കോളജുകളും ഒരാഴ്ചത്തേക്ക് അടച്ചു. വിവാഹ, ജന്മദിന ആഘോഷങ്ങള്‍, വിവിധ പ്രദര്‍ശനങ്ങള്‍, നിശാക്ലബുകള്‍, കായിക പരിപാടികള്‍, സംഗീതോത്സവം, വേനല്‍ക്യാംപുകള്‍ തുടങ്ങിയവയ്ക്കും വിലക്ക്.

കര്‍ണാടകയില്‍ ഐടി സ്ഥാപനങ്ങളും എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥാപനങ്ങളും ‘വീട്ടിലിരുന്ന് ജോലി’ അനുവദിക്കണം

ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളും കോളജുകളും ഈ മാസം 22 വരെ അടച്ചു

ഒഡീഷയില്‍ സ്‌കൂളുകളും തിയറ്ററുകളും 31 വരെ അടച്ചു. പരീക്ഷ നടത്തും.

ഡല്‍ഹി, ജെഎന്‍യു, ജാമിയ മില്ലിയ സര്‍വകലാശാലകള്‍ 31 വരെ ക്ലാസുകള്‍ ഒഴിവാക്കി.

മഹാരാഷ്ട്രയില്‍ മുംബൈ, നവിമുംബൈ, താനെ, പുണെ, പിംപ്രി-ചിഞ്ച്‌വാഡ്, നാഗ്പുര്‍ നഗരങ്ങളില്‍ തിയറ്റര്‍, ജിം, സ്വിമ്മിങ് പൂള്‍, പൊതു പാര്‍ക്ക് എന്നിവ 30 വരെ അടച്ചിടും.

രാജ്യത്തിന്റെ 37 അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ 18 എണ്ണം അടച്ചു. ഇന്ത്യ- ബംഗ്ലദേശ് പാസഞ്ചര്‍ ട്രെയിന്‍, ബസ് റദ്ദാക്കല്‍ ഏപ്രില്‍ 15 വരെ നീട്ടി.

കരസേന റിക്രൂട്ട്‌മെന്റ് നടപടികള്‍ മാറ്റി; യാത്രകള്‍ അനിവാര്യമെങ്കില്‍ മാത്രം.
എയര്‍ഇന്ത്യ ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക വിമാനങ്ങള്‍ ഏപ്രില്‍ 30 വരെ റദ്ദാക്കി.
തമിഴ്‌നാട്ടില്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും തെര്‍മല്‍ സ്‌ക്രീനിങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button