Latest NewsUAENewsSaudi ArabiaBahrainKuwaitOmanGulfQatar
Trending

പ്രവാസിമലയാളികളെ കുരുക്കി കൊറോണ :കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി.

കുവൈത്ത് ,സൌദി,യു എ ഇ ,ഖത്തർ ,ബഹറിൻ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളായ പ്രവാസികൾ ആകെ പ്രതിസന്ധിയിലാണ് . അടിയന്തിര സാഹചര്യങ്ങളിൽ ഉറ്റവരുടെ അടുത്ത് എത്താൻ കഴിയാതെ ഒരു വശത്ത് വലയുന്ന ഒരു കൂട്ടർ ,അവധി കഴിഞ്ഞിട്ടും തിരികെ നാട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിയെത്താൻ കഴിയാതെ ജോലിയും ജീവിതമാർഗ്ഗവും അടയുന്ന അവസ്ഥയിൽ മറ്റൊരു കൂട്ടർ .

കുവൈത്തിലെ സഫാത്തിൽ നിന്നും നിശ്ചയിച്ച കല്യാണത്തിന് നാട്ടിലെത്താൻ കഴിയാതെ വലയുന്ന തരുൺ ,അച്ഛൻ മരിച്ചതറിഞ്ഞിട്ടും റിയാദിൽ നിന്നും ആലപ്പുഴയിലെത്താൻ കഴിയാതെ നിസ്സഹായനായി നില്ക്കുന്ന സുമേഷ് ,രോഗത്തോട് മല്ലടിക്കുന്ന ഭാര്യയുടെ അടിയന്തിര ഓപ്പറേഷന് വരാൻ അബുദാബിയിൽ കഴിയാതെ വിതുമ്പുന്ന തിരുവല്ലക്കാരൻ എബ്രഹാം തുടങ്ങി പ്രവാസത്തിൽ കഴിയുന്ന നിരവധി ആളുകളെ കുരുക്കി വില്ലനാവുന്നു കൊറോണ വൈറസ് . ഗൾഫ് നാടുകളിൽ പടർന്നുപ്പിടിച്ച കൊറോണ വൈറസ് പ്രവാസികളെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നതിന്റെ ഒരു ചെറു ചിത്രം മാത്രമാണിത് . കുവൈത്ത് ,സൌദി,യു എ ഇ ,ഖത്തർ ,ബഹറിൻ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളായ പ്രവാസികൾ ആകെ പ്രതിസന്ധിയിലാണ് . അടിയന്തിര സാഹചര്യങ്ങളിൽ ഉറ്റവരുടെ അടുത്ത് എത്താൻ കഴിയാതെ ഒരു വശത്ത് വലയുന്ന ഒരു കൂട്ടർ ,അവധി കഴിഞ്ഞിട്ടും തിരികെ നാട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിയെത്താൻ കഴിയാതെ ജോലിയും ജീവിതമാർഗ്ഗവും അടയുന്ന അവസ്ഥയിൽ മറ്റൊരു കൂട്ടർ . ഗൾഫ് രാജ്യങ്ങളിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാനസർവീസുകൾ നിറുത്തി വച്ചതോടെ ത്രിശങ്കുവിലായ അവസ്ഥയിലാണ് പ്രവാസികൾ

വൻസാമ്പത്തിക പ്രതിസന്ധികളാണ് പ്രവാസികളെ കാത്തിരിക്കുന്നത് . കൊറോണ ബാധ മൂലം പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ് .നിലനിന്നു പോകുന്നവയാകട്ടെ  കനത്ത ബാധ്യതകളിലും. ജീവനക്കാരിൽ പലർക്കും ശമ്പളം കിട്ടിയിട്ടില്ല വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുമാണ് മലബാറിലെ പ്രവാസികളില്‍ പകുതിയും റെസ്റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയവയിൽ ജോലിയെടുക്കുന്നവരാണ് . പല ഗൾഫ് രാജ്യങ്ങളും ഇവിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ കച്ചവടം കുറഞ്ഞ അവസ്ഥയിലാണ് . വിദേശ കറൻസിക്ക് മൂല്യം കൂടിയെങ്കിലും പൈസ അയയ്ക്കാൻ വഴിയില്ലാത്ത അവസ്ഥയിലാണ് മലയാളികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button