Latest NewsNewsIndia

എല്ലാവരും ശൈലജ ടീച്ചർ പറയുന്നത് അപ്പടി അനുസരിക്കുന്ന നല്ലകുട്ടികളല്ല എന്നു മനസ്സിലായല്ലോ; ജാംബവാന്റെ കാലത്തെ നിയമങ്ങൾക്ക് പകരം ശക്തമായ നിയമം കൊണ്ടുവരണം- അഡ്വ. ഹരീഷ് വാസുദേവന്‍‌

കൊച്ചി?കോവിഡ്-19 സംബന്ധിച്ച് മാധ്യമങ്ങൾ വഴിയുള്ള പൊതു ഉപദേശം / നിർദ്ദേശം പോരായെന്നും അനുസരിക്കാത്തവർക്ക് നഷ്ടം നികത്താനുള്ള ബാധ്യത കൊണ്ടുവരണമെന്നും അഡ്വ. ഹരീഷ് വാസുദേവന്‍‌. കോവിഡ് സ്ഥിരീകരിച്ച പലരും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഹരീഷിന്റെ പ്രതികരണം.

മന്ത്രിയോ വകുപ്പുദ്യോഗസ്ഥരോ ഫേസ്ബുക്ക് വഴിയോ മാധ്യമങ്ങൾ വഴിയോ നേരിട്ടോ കൊടുക്കുന്ന ഉപദേശ/നിർദ്ദേശങ്ങൾ പോരാ അടുത്ത ഘട്ടത്തിൽ മനുഷ്യരെ അനുസരിപ്പിക്കാൻ. പൊതുജനാരോഗ്യം തകരാറിലാകുമ്പോൾ നിയമം അനുസരിച്ചു മാത്രം പോകാനുള്ള ഉത്തരവാദിത്തം പൗരന്മാർക്ക് ഉണ്ടാക്കണം. സംസ്ഥാനത്ത് അടിയന്തിരമായി പൊതുജനാരോഗ്യ നിയമം ഉണ്ടാക്കണം. 1955 ലെ പഴയ നിയമം വെച്ചാണ് പൊതുജനാരോഗ്യം ഇപ്പോഴും ഓടിക്കുന്നത്. അത് പോരാ.. ജാംബവാന്റെ കാലത്തെ നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നു പറയേണ്ട പ്രതിപക്ഷം മിണ്ടുന്നില്ല. നിയമസഭ ചേരുന്നത് മന്ത്രിയെ കൂവാനല്ലോ എന്നും ഹരീഷ് ചോദിച്ചു.

2009 ൽ ഉണ്ടാക്കിയ കരട് നിയമം പാസായിട്ടില്ലെങ്കില്‍ ഉടന്‍ ഓര്‍ഡിനന്‍സിലൂടെ പാസാക്കണമെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇനി നിർദ്ദേശം പോരാ ആരോഗ്യമന്ത്രീ.

1.ഇതുവരെയുള്ള ആരോഗ്യമന്ത്രിയുടെയും ടീമിന്റെയും എല്ലാ നല്ല നീക്കങ്ങളെയും പിന്തുണച്ചു. ഇപ്പോഴും പിന്തുണയ്ക്കുന്നു. സെക്രട്ടറി തലത്തിൽ നടക്കേണ്ട വകുപ്പിന്റെ പ്രവർത്തനത്തിൽ മന്ത്രി മുഴുവൻ സമയവും നീക്കി വെയ്ക്കുന്നത് വളരെ നല്ലകാര്യമാണ്. പക്ഷെ, മന്ത്രിക്ക് പോളിസി ലെവലിൽ കൂടി ചിലത് ചെയ്യാനുണ്ട്. ഇനി ഇത് ഇങ്ങനെ പോരാ.

2.മെഡിക്കൽ കോളേജിൽ പരിശോധന കഴിഞ്ഞു വീട്ടിൽ പോയ വ്യക്തിയെപ്പറ്റി ശബരീനാഥൻ MLA നിയമസഭയിൽ പറഞ്ഞല്ലോ. ഇതാ മൂന്നാറിലെ ഒരു സർക്കാർ റിസോർട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ഒരാളാണ് സർക്കാരറിയാതെ കൊച്ചി വരെ വന്ന് ഫ്ളൈറ്റിൽ കയറിയത്. ബാക്കിയുള്ള നൂറിലധികം ആളുകളുടെ യാത്ര മുടക്കിയത്. അത് കണ്ടുപിടിക്കാനും ആളെ പിടിക്കാനും ആരോഗ്യവകുപ്പിന് കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. പക്ഷെ ബാക്കിയുള്ളവർക്ക് നഷ്ടമുണ്ടാക്കിയതിനു ആര് സമാധാനം പറയും?

ഇനിയീ മാധ്യമങ്ങൾ വഴിയുള്ള പൊതു ഉപദേശം / നിർദ്ദേശം പോരാ. അനുസരിക്കാത്തവർക്ക് നഷ്ടം നികത്താനുള്ള ബാധ്യത കൊണ്ടുവരണം. എല്ലാവരും ശൈലജ ടീച്ചർ പറയുന്നത് അപ്പടി അനുസരിക്കുന്ന നല്ലകുട്ടികളല്ല എന്നു മനസ്സിലായല്ലോ.

3.മന്ത്രിയോ വകുപ്പുദ്യോഗസ്ഥരോ ഫേസ്ബുക്ക് വഴിയോ മാധ്യമങ്ങൾ വഴിയോ നേരിട്ടോ കൊടുക്കുന്ന ഉപദേശ/നിർദ്ദേശങ്ങൾ പോരാ അടുത്ത ഘട്ടത്തിൽ മനുഷ്യരെ അനുസരിപ്പിക്കാൻ. പൊതുജനാരോഗ്യം തകരാറിലാകുമ്പോൾ നിയമം അനുസരിച്ചു മാത്രം പോകാനുള്ള ഉത്തരവാദിത്തം പൗരന്മാർക്ക് ഉണ്ടാക്കണം. Written instructions കൊടുക്കാൻ വകുപ്പിന് കഴിയണം.

4. ഹോട്ടൽ / റിസോർട്ട് താമസിക്കുന്നവരുടെ നിരീക്ഷണ വിവരങ്ങൾ അപ്പപ്പോൾ ആരോഗ്യവകുപ്പിനെ അറിയിക്കാൻ ഹോട്ടലുകൾക്ക് ഇപ്പോൾ നിയമപരമായ ബാധ്യതയുണ്ടോ? പൗരന്മാർക്ക് ഇപ്പോൾ സർക്കാർ നിർദ്ദേശം അനുസരിക്കാൻ ബാധ്യതയുണ്ടോ? Moral obligation അല്ല, legal obligation ഉണ്ടോ??

ഇല്ല. അതുണ്ടാക്കണ്ടേ? വേണം.

5.സംസ്ഥാനത്ത് അടിയന്തിരമായി പൊതുജനാരോഗ്യ നിയമം ഉണ്ടാക്കണം. 1955 ലെ പഴയ നിയമം വെച്ചാണ് പൊതുജനാരോഗ്യം ഇപ്പോഴും ഓടിക്കുന്നത്. അത് പോരാ.. ജാംബവാന്റെ കാലത്തെ നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നു പറയേണ്ട പ്രതിപക്ഷം മിണ്ടുന്നില്ല. നിയമസഭ ചേരുന്നത് മന്ത്രിയെ കൂവാനല്ലല്ലോ.

2009 ൽ ഉണ്ടാക്കിയ കരട് നിയമം പാസ്സായോ? ഇല്ലെങ്കിൽ അത് ഓർഡിനൻസിലൂടെ പാസാക്കണം. അതിലെ 4A, 4B എന്നീ വകുപ്പുകൾ പ്രകാരം എല്ലാ മാസവും സംസ്ഥാന ആരോഗ്യ സമിതിയും ജില്ലാ ആരോഗ്യ സമിതിയും ചേർന്ന് പൊതുജനാരോഗ്യം സംരക്ഷിക്കാൻ കൈക്കൊള്ളാവുന്ന എല്ലാം ചെയ്യണം. എന്തേ താമസം??

ആ നിയമത്തിന്റെ ഒരു വലിയ ന്യൂനത, വ്യക്തികൾക്ക് isolation അടക്കമുള്ള നിർദ്ദേശം നൽകാനുള്ള അധികാരം ആ നിയമത്തിലില്ല. അതുണ്ടാക്കണം. അത് അനുസരിക്കാത്തവരിൽ നിന്ന് അതിന്റെ നഷ്ടം ഈടാക്കാൻ വ്യവസ്ഥ കൊണ്ടുവരണം.

6. THE EPIDEMIC DISEASES ACT, 1897 എന്ന ഒരു നൂറ്റാണ്ട് മുൻപത്തെ, ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമാണ് ഇന്ന് കൊറോണയെ നേരിടാൻ ഇന്ത്യയിൽ ഉപയോഗിക്കുന്നത്. രണ്ടാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരിന് പകർച്ചവ്യാധി തടയാൻ ഉചിതമായ നടപടികൾ എടുക്കാം. എന്നാൽ അതും ഈ ഘട്ടത്തിൽ പര്യാപ്തമല്ല.

പൊതുജനാരോഗ്യം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ DMO കൊടുക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കാൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തം വരണം. ലംഘിക്കുന്നവരിൽ നിന്ന് ആ നഷ്ടം ഈടാക്കാൻ വ്യവസ്ഥ കൊണ്ടുവരണം. എങ്കിൽ മാത്രമേ സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുന്നവരും അനുസരിക്കാത്തവരും തമ്മിൽ വ്യത്യാസമുണ്ടാകൂ. അനുസരിക്കുന്നവരുടെ നഷ്ടം നികത്താൻ കഴിയൂ.. പൗരന് ഉത്തരവാദിത്തം വന്നാലേ സിസ്റ്റത്തിനു പ്രവർത്തിക്കാൻ കഴിയൂ..

Kerala State Public Health Act is the need of the hour. Let’s voice for it.

പോസ്റ്റ് ഷെയർ ചെയ്താൽ പോരാ, ഇക്കാര്യം ആവശ്യപ്പെട്ട് ഒരു email എങ്കിലും അയക്കാമോ?
[email protected]

അഡ്വ.ഹരീഷ് വാസുദേവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button