Latest NewsFootballNewsSports

കോവിഡ് 19 ; ഈ രാജ്യത്തിന് താരങ്ങളുടെ ജീവനേക്കാള്‍ വലുത് ഫുട്‌ബോള്‍ ; പ്രതിഷേധവുമായി താരങ്ങള്‍

ലോകം മുഴുവന്‍ കൊറോണ ഭീതി വ്യാപിക്കുമ്പോഴും അത് വകവെക്കാതെ ബ്രസീലില്‍ ഫുട്‌ബോള്‍ തുടരുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി കളിക്കാര്‍ തന്നെ രംഗത്തെത്തി. ബ്രസീല്‍ ക്ലബായ ഗ്രെമിയോ ഇന്നലെ കളിക്കാന്‍ ഗ്രൗണ്ടില്‍ എത്തിയത് പ്രതിഷേധ സൂചകമായി മാസ്‌ക് ധരിച്ച് കൊണ്ടായിരുന്നു. ഫുട്‌ബോള്‍ ആരാധകരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ല എങ്കിലും മത്സരം തുടരട്ടെ എന്നായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍ അധികൃതരുടെ നിലപാട്. ഇന്നലെ സാവോ ലൂയിസിനെതരെ ആയിരുന്നു ഗ്രെമിയോയുടെ മത്സരം.

ലോകം മുഴുവന്‍ ഫുട്‌ബോള്‍ കളി നിര്‍ത്തിയവെച്ചപ്പോളും ബ്രസീലില്‍ ഇത് തുടരുന്നത് എന്തിനാണെന്നും ഇവിടെയുള്ള ഫുട്‌ബോള്‍ താരങ്ങളുടെ ജീവന് വിലയില്ലെ എന്നും മത്സര ശേഷം ഗ്രെമിയോ പരിശീലകന്‍ പൗളോ ലുല്‍സ് ചോദിച്ചു. മത്സരത്തിന് മുമ്പ് മാസ്‌ക് അണിഞ്ഞാണ് താരങ്ങള്‍ ഗ്രൗണ്ടിലേക്ക് എത്തിയത്. ഒടുവില്‍താരങ്ങളുടെ പ്രതിഷേധങ്ങള്‍ ഫലം കണ്ടു. ഇന്നലെ വൈകിട്ടോടെ ബ്രസീലിലെ ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ഉത്തരവ് ഇറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button