Latest NewsFootballNewsSports

റൊണാള്‍ഡിഞ്ഞോയ്ക്കു വേണ്ടി പണം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മെസ്സി

ജയിലില്‍ കഴിയുന്ന ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോയെ സഹായിക്കാന്‍ പണം മുടക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് മെസ്സി തന്നെ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ താരം റൊണാള്‍ഡിഞ്ഞോയ്ക്ക് വേണ്ടി 30 കോടി ചെലവഴിക്കുന്നു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും മറ്റു മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്പരാഗ്വേയില്‍ പ്രവേശിച്ചു എന്നതാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്ന കേസ് അദ്ദേഹത്തിന്റെ അനിയനും ഒരു പ്രമുഖ വ്യവസായിയും ഒപ്പം അറസ്റ്റിലായിട്ടുണ്ട്. ബാഴ്‌സലോണയില്‍ തന്റെ വഴിക്കാട്ടിയും സഹതാരവും ആയിരുന്ന റൊണാള്‍ഡിഞ്ഞോയ്ക്കു വേണ്ടി താരം എത്തുന്നു എന്നത് ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കേട്ടത്.എന്നാല്‍ താന്‍ പണം ചെലവാക്കിയിട്ടില്ലെന്നും അഭിഭാഷകനെ നിയമിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button