Latest NewsFootballNewsSports

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളുടെ കൊറോണ ടെസ്റ്റ് ഫലം പുറത്ത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ താരങ്ങളുടെ കൊറോണ ടെസ്റ്റ് ഫലം പുറത്ത്. താരങ്ങളുടെ എല്ലാം ഫലം നെഗറ്റീവ് ആണ്. അതിനാല്‍ തന്നെ ക്യാമ്പില്‍ തല്‍ക്കാലം ആശങ്കകള്‍ ഒഴിയുകയാണ്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മുഴുവന്‍ താരങ്ങളെയും ഒഫീഷ്യല്‍സിനെയും കൊറോണ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. കൊറോണ ലോകം മുഴുവന്‍ വ്യപിക്കുന്നതില്‍ ഏറെ ആശങ്കയോടെ യാണ് ജനത കാണുന്നത്. ഇപ്പോള്‍ കൊറോണ നെഗറ്റീവ് ആണെങ്കിലും താരങ്ങള്‍ ഒക്കെ സെല്‍ഫ് ക്വാരന്റീനില്‍ തുടരും.

നേരത്തെ യുവന്റസിലെ ഫ്രഞ്ച് താരം മറ്റിയൂഡിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഫുട്‌ബോള്‍ ലോകത്തെയും കൊറോണ വിഴുങ്ങുന്ന സാഹചര്യത്തില്‍ കുറച്ച് ആശ്വാസ നല്‍കുന്ന വാര്‍ത്തയാണ് മാഞ്ചസ്റ്ററില്‍ നിന്നും എത്തിയിരിക്കുന്നത്. ഇന്നലെ വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ ഒന്നിച്ച് പരിശീലനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. പ്രത്യേക നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന യുണൈറ്റഡ് ഇന്നലെയോടെ പരിശീലനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button