Latest NewsIndiaInternational

കൊറോണയെ തുരത്താൻ ഇന്ത്യ എടുത്തിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കുന്നവർ അറിയുക, മറ്റു രാജ്യങ്ങളില്‍ നിയന്ത്രണം ഇങ്ങനെ

കോവിഡ്‌-19 ബാധയെ തുടന്ന്‌ ഓരോ രാജ്യങ്ങളും ഏര്‍പ്പെടുത്തിയതിയ നിയന്ത്രണങ്ങളില്‍ സാമ്യമുണ്ട്‌.

കൊറോണയെ നിയന്ത്രിക്കാൻ ഇന്ത്യ എടുത്തിരിക്കുന്ന നടപടികൾക്ക് സമാനമാണ് മറ്റു രാജ്യങ്ങളും എടുത്തിരിക്കുന്നത്.അതിര്‍ത്തികള്‍ അടച്ചു, പ്രവേശനം സ്വന്തം പൗരന്മാര്‍ക്കു മാത്രം… കോവിഡ്‌-19 ബാധയെ തുടന്ന്‌ ഓരോ രാജ്യങ്ങളും ഏര്‍പ്പെടുത്തിയതിയ നിയന്ത്രണങ്ങളില്‍ സാമ്യമുണ്ട്‌. രോഗ വ്യാപനം തടയാന്‍ ഓരോ രാജ്യവും സ്വീകരിച്ച നടപടികള്‍ ഇങ്ങനെ.

അള്‍ജീരിയ, കാമറൂണ്‍, കാനഡ, ചിലെ, കോസ്‌റ്ററിക്ക, ജോര്‍ജിയ, ഹംഗറി, പോളണ്ട്‌: സമുദ്ര, കര, വ്യോമ പാതകളിലൂടെ രാജ്യത്ത്‌ പ്രവേശിക്കുന്നതിനു വിലക്ക്‌.
ആന്റീഗ്വ, ബാര്‍ബഡോസ്‌: കോവിഡ്‌-19 ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക്‌ വിലക്ക്‌.ബംഗ്ലാദേശ്‌: യു.കെ. ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്കു വിലക്ക്‌.

ബ്രസീല്‍: ചരക്ക്‌ വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ രാജ്യത്ത്‌ പ്രവേശിക്കുന്നതിനു വിലക്ക്‌. അതിര്‍ത്തി കടന്നെത്തുന്നവരെ നിരീക്ഷണത്തിലാക്കും.
കൊളംബിയ: യൂറോപ്യന്മാര്‍ക്കും യൂറോപ്പ്‌ സന്ദര്‍ശിച്ചവര്‍ക്കും പ്രവേശന വിലക്ക്‌.
ക്ര?യേഷ്യ, നേപ്പാള്‍: കോവിഡ്‌ -19 ബാധിത രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്‌ പ്രവേശനം അനുവദിക്കും. പക്ഷേ, 14 ദിവസം സമ്പര്‍ക്ക വിലക്കില്‍ കഴിയണം.

അര്‍ജന്റീന: യൂറോപ്പ്‌, യു.എസ്‌, ചൈന എന്നിവിങ്ങളില്‍നിന്നുള്ളവര്‍ക്കു വിലക്ക്‌.
ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്‌, ഇക്വഡോര്‍, ന്യൂസിലന്‍ഡ്‌, സ്‌പെയിന്‍: അതിര്‍ത്തികള്‍ അടച്ചു. സ്വന്തം പൗരന്മാര്‍ക്കു രാജ്യത്തേു കടക്കുന്നതിനു തടസമില്ല.സൈപ്രസ്‌: പ്രത്യേക പെര്‍മിറ്റുള്ളവര്‍ക്ക്‌ രാജ്യത്ത്‌ പ്രവേശനം അനുവദിക്കും.

ചെക്ക്‌ റിപ്പബ്ലിക്ക്‌, ജര്‍മനി, ജമേക്ക, കെനിയ, ലബനന്‍, മലേഷ്യ, ഹോളണ്ട്‌, നൈജീരിയ, സിംഗപുര്‍, ദക്ഷിണാഫ്രിക്ക, യു.എസ്‌: കോവിഡ്‌ ബാധിത രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്‌ വിലക്ക്‌. ആ രാജ്യങ്ങളിലേക്ക്‌ യാത്ര അനുവദിക്കില്ല.റഷ്യ: അതിര്‍ത്തി അടച്ചു. ടൂറിസം, വിദ്യാഭ്യാസ വിസ തടഞ്ഞു.സൗദി അറേബ്യ, ശ്രീലങ്ക: രാജ്യാന്തര വിമാന സര്‍വീസുകള്‍ തടഞ്ഞു.

ബ്രിട്ടന്‍: അവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ പൗരന്മാര്‍ക്കു നിര്‍ദേശം.
ഈജിപ്‌ത്‌, എല്‍ സാല്‍വഡോര്‍, ഇറാഖ്‌: വിമാന സര്‍വീസുകള്‍ക്ക്‌ നിരോധനം.
ഗ്രീസ്‌: ഇറ്റലിയില്‍നിന്നുള്ള വിമാനങ്ങള്‍ക്കു വിലക്ക്‌.ഇറ്റലി: പൗരന്മാര്‍ക്കു യാത്ര നിയന്ത്രണം. കടകള്‍ അടക്കം അടച്ചു.

കുവൈത്ത്‌, ഖത്തര്‍: ചരക്കുവിമാനങങ്ങള്‍ ഒഴികെയുള്ളവയ്‌ക്ക്‌ നിരോധനം.
ഒമാന്‍: ടൂറിസ്‌റ്റ്‌ വിസ തടഞ്ഞു. പാകിസ്‌താന്‍: അതിര്‍ത്തി അടച്ചു. രാജ്യാന്തര വിമാനങ്ങള്‍ക്കു നിയന്ത്രണം. ഫിലിപ്പീന്‍സ്‌: വിമാന സര്‍വീസുകള്‍ നിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button