Latest NewsIndiaNews

സംഗീതം എല്ലാ മാനസിക സമ്മർദ്ദങ്ങളെയും കുറയ്ക്കുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഇറ്റലിക്കാർ; കൊറോണ ഭീതിയിലും അവർ പാട്ടു പാടുന്നു, സംഗീത ഉപകരണങ്ങൾ വായിക്കുന്നു-(വൈറൽ വീഡിയോ)

റോം: ലോകത്ത് മഹാമാരിയായി കൊറോണ വൈറസ് പിടി മുറുകിയപ്പോൾ നിരവധി പേരാണ് ഇറ്റലിയിൽ മരിച്ചത്. എന്നാൽ സംഗീതം എല്ലാ മാനസിക സമ്മർദ്ദങ്ങളെയും കുറയ്ക്കുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഇറ്റലിക്കാർ. കടുത്ത ആശങ്കകൾക്കിടയിലും സംഗീതത്തിലൂടെ ആശ്വാസം കണ്ടെത്തുകയാണ് അവർ. പാട്ടുപാടിയും സംഗീത ഉപകരണങ്ങൾ വായിച്ചും അവർ കൊറോണയെ തോൽപിക്കാനുള്ള തയാറെടുപ്പിലാണ്. ബാൽക്കണിയിൽ നിന്ന് ആരോഗ്യപ്രവർത്തകരോടുള്ള നന്ദിസൂചകമായി കൈയടിക്കുന്ന ഇറ്റലിക്കാർ. ഇതിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യമായി ഇറ്റലി മാറി. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലേതിനേക്കാൾ കൂടുതൽ മരണങ്ങൾ ഇപ്പോൾ ഇറ്റലിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗികമായി ചൈനയിൽ 3245 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. അതേസമയം, ഇറ്റലിയിൽ ഇന്ന് മാത്രം മരിച്ചത് 427 പേരാണ്. ഇതോടെ, ഇറ്റലിലെ ആകെ മരണസംഖ്യ 3405 ആയി.

കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതിലൂടെ പുതിയതായി രോഗബാധിതരാകുന്നവരുടെ എണ്ണം ഗണ്യമായി കുറക്കാൻ ചൈനക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയെ പോലും വെല്ലുന്ന മരണ നിരക്ക് ഉണ്ടായിട്ടും പടര്‍ന്ന് പിടിക്കുന്ന വൈറസിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഇറ്റലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button