Latest NewsKeralaNewsIndia

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്ക്; വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്‌നാട് വിലക്കേർപ്പെടുത്തി. നാടുകാണി, വാളയാർ അതിർത്തികളിൽ വാഹനങ്ങൾ തടയുകയാണ്. വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും. ഇത് സംബന്ധിച്ച് കോയമ്പത്തൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി.

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടേണ്ടതില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ നിലപാട്. നാല് മണിയോടെ ചെക്ക് പോസ്റ്റുകൾ അടയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാളയാർ-പാലക്കാട് അതിർത്തി ചെക്ക് പോസ്റ്റുകളായ ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ബസുകൾക്കും കർശന നിയന്ത്രണമേർപ്പെടുത്തുമെന്നാണ് വിവരം. കർശനമായ പരിശോധന മാർച്ച് 31 വരെ തുടരും.

ALSO READ: കൊറോണ വൈറസ് മൂലം മരിക്കുന്ന മുസ്ലിങ്ങളെ അടക്കം ചെയ്യരുത്; ദഹിപ്പിക്കണം- ഷിയാ വഖഫ് ബോര്‍ഡ്

അതേസമയം, സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ പരീക്ഷകൾ മാറ്റിവയ്ക്കാതെ സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. എട്ടാം ക്ലാസ് മുതൽ സർവകലാശാല തലം വരെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button