Latest NewsJobs & VacanciesNews

രാജ്യത്തെ രണ്ടു എയിംസുകളിൽ തൊഴിലവസരം

രാജ്യത്തെ രണ്ടു എയിംസുകളിൽ(ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) തൊഴിലവസരം. പഞ്ചാബിലെ ഭട്ടിന്‍ഡ, ഗുവാഹാട്ടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എയിംസിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഭട്ടിന്‍ഡ എയിംസ്

പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലായി 121ഒഴിവുകളുണ്ട്. വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളും പൈസ അടച്ച ചെല്ലാനും സഹിതം dministrative Ofiicer, Recruitment Cell, PGIMER, Sector-12, Chandigarh എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

വിശദ വിവരങ്ങള്‍ക്കും അപേക്ഷഫോമിനും സന്ദർശിക്കുക :

അപേക്ഷാഫോമും ചെലാനും മാര്‍ച്ച് 19-വരെ വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാര്‍ച്ച് 27

ഗുവാഹാട്ടി എയിംസ്

പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലായി 24ഒഴിവുണ്ട്. ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സഹിതം Assistant Administrative Officer (Recruitment Cell), AIIMS, Bhubaneswar-751019, Odisha എന്ന വിലാസത്തില്‍ അയക്കണം.

കൂടുതൽ വിവരണങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://aiimsbhubaneswar.nic.in/

ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 8.
അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 22

shortlink

Related Articles

Post Your Comments

Related Articles


Back to top button