KeralaLatest NewsNews

സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു

കാഞ്ഞങ്ങാട്: സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു. കാസര്‍കോട് ജില്ലയിലാണ് തിങ്കളാഴ്ച മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ബസുടമകളുടെ സംഘടനയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചിരിക്കുന്നത്.. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ജില്ലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

Read Also : സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു : 1897 ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിറുത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു

കാസര്‍കോട് ജില്ലയിലെ പ്രത്യേകം സാഹര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയതോടെ ജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. കടകള്‍ തുറക്കുന്നതിന് വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button