Latest NewsNewsIndia

കൊവിഡ്-19 : സു​പ്രീം കോ​ട​തി അ​ട​ച്ചു

ന്യൂ ഡൽഹി : രാജ്യത്തെ കൊവിഡ്-19 വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സു​പ്രീം കോ​ട​തി അ​ട​ച്ചു. അ​ടി​യ​ന്ത​ര കേ​സു​ക​ൾ മാ​ത്ര​മാ​കും ഇ​നി പ​രി​ഗ​ണി​ക്കു​ക​യെന്നു കോടതി വൃത്തങ്ങൾ അറിയിച്ചു. സു​പ്രീം​കോ​ട​തി​യി​ലെ ലോ​യേ​ഴ്സ് ചേം​ബ​ർ ഇ​ന്ന് വൈ​കി​ട്ട് സീ​ൽ ചെ​യ്യും ജ​ഡ്ജി​മാ​ർ വീ​ട്ടി​ലി​രു​ന്ന് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ‌​സിം​ഗ് വ​ഴി​ ഇ​ത്ത​രം കേ​സു​ക​ൾ പ​രി​ഗ​ണിക്കും. അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ലേ​ക്ക് വ​രു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മേ ഇ​നി കോ​ട​തി കെ​ട്ടി​ടം തു​റ​ക്കു​ക​യു​ള്ളു​.

Also read : കൊവിഡ് 19 : സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാൻ തീരുമാനം, കാസര്‍കോട് ജില്ല പൂര്‍ണമായി അടയ്ക്കും : മൂന്ന് ജില്ലകളില്‍ ഭാഗിക നിയന്ത്രണം, നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

അതേസമയം കേരള ഹൈക്കോടതിയും അടച്ചു. ഏപ്രിൽ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമാകും പരിഗണിക്കുക. രാവിലെ ജഡ്ജിമാരെല്ലാം ചേർന്നുള്ള ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്. ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുക. ഇനിയുള്ള ദിവസങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ, ഹേബിയസ് കോർപ്പസ് ഹർജികള്‍, ജാമ്യ അപേക്ഷകൾ എന്നിവ മാത്രം പരിഗണിക്കുന്നതിനായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിച്ചേക്കും.

രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 400 കടന്നു. കഴിഞ്ഞ ദിവസം 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ 23,000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നതിനാൽ കടുത്ത ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിക്ക് നിന്നതായിരുന്നു. അയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരിയെയും പരിശോധിക്കുകയായിരുന്നു. ചേരി നിവാസികള്‍ ഒറ്റമുറിക്കുടിലുകളില്‍ അടുത്തിടപഴകി കഴിയുന്നവരാണ്. അതിനാൽ സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥല മാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button