Latest NewsIndia

സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ ജാഥ നടത്തുന്നവര്‍ ജീവന്‍ കൊണ്ടാണ് കളിക്കുന്നത്, അവർ ആരായാലും ജയില്‍ ശിക്ഷ നല്‍കണം; ബിജെപി എംപി

വിദേശത്തുനിന്നു വന്നവരും കറങ്ങി നടക്കാതെ സ്വയം ക്വാറന്റിനിലാകണം അല്ലെങ്കില്‍ കുടുംബം അടക്കം ജയിലില്‍ കഴിയാം. ഗംഭീര്‍ ഓര്‍മിപ്പിച്ചു .

ന്യൂഡല്‍ഹി : കൊറോണ ബാധ ഡല്‍ഹിയില്‍ വ്യാപകമായതോടെ കര്‍ശന നടപടികള്‍ വേണമെന്ന ആവശ്യവുമായി ഗൗതം ഗംഭീര്‍. സര്ക്കാര് നിര്‍ദ്ദേശം പാലിക്കാത്തവരെ മുഴുവന്‍ ജയിലിടണമെന്നാണ് ബി .ജെ .പിയുടെ എം .പി കൂടിയായ മുന്‍ ക്രിക്കറ്റ് താരത്തിന്റെ ആവശ്യം . കൊറോണ ബാധിതരായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. വിദേശത്തുനിന്നു വന്നവരും കറങ്ങി നടക്കാതെ സ്വയം ക്വാറന്റിനിലാകണം അല്ലെങ്കില്‍ കുടുംബം അടക്കം ജയിലില്‍ കഴിയാം. ഗംഭീര്‍ ഓര്‍മിപ്പിച്ചു .

” സ്വന്തം കുടുംബത്തോടൊപ്പം ഒന്നുകില്‍ ക്വാറന്‌എന്റൈനില്‍ അല്ലെങ്കില്‍ ജയില്‍ .സമൂഹത്തിനു മുഴുവന്‍ ഭീഷണിയാകാതെ വീടുകളില്‍ കഴിയാനാണ് ശ്രമിക്കേണ്ടത്. ചിലര്‍ക്കൊക്കെ ഈ സമയത്തും ജാഥ നടത്തിയേ മതിയാകൂ .ഇത് തൊഴിലിനും കച്ചവടത്തിനും വേണ്ടിയുള്ള പോരാട്ടമല്ല; ജീവന് വേണ്ടിയുള്ളതാണെന്നു തിരിച്ചറിയണം. ഇതിന്റെ പേരില്‍ ഒരു അവശ്യ സേവന ങ്ങള്‍ക്കും തടസ്സം ഉണ്ടാകില്ല ” ഗംഭീര്‍ ട്വിറ്ററിലൂടെ സൂചിപ്പിച്ചു .

നിരന്തരം സൂചനകളും നിര്‍ദേശങ്ങളും പാലിക്കാന്‍ ചില പ്രദേശത്തെ ആളുകള്‍ക്ക് വലിയ മടിയാണെന്നാണ് ഗംഭീര്‍ കുറ്റപ്പെടുത്തിയത് . സംസ്ഥാന ഭരണകൂടം ശക്തമായ നടപടികള്‍ ആലോചിക്കണമെന്ന നിലപാടാണ് ഗംഭീര്‍ എടുത്തിരിക്കുന്നത് .രാജ്യത്തു കൊറോണ ബാധിതരുടെ സംഖ്യ 400 നു മുകളിലായതോടെ പ്രശ്നബാധിതമായ സംസ്ഥാനങ്ങള്‍ അതിര്‍ത്തിയടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു . ഇതുപാലിക്കാത്തവര്‍ക്ക് ശക്തമായ താക്കീതും നല്‍കിയിരിക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button