Latest NewsIndia

രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് : രാത്രി 12 മുതൽ നിലവിൽ വരും

രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ന്യൂഡല്‍ഹി: രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ജനതാ കര്‍ഫ്യുവില്‍ ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് നന്ദി പ്രധാനമന്ത്രി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാ​ജ്യ​ത്ത് 21 ദി​വ​സം ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12 മു​ത​ല്‍ 21 ദി​വ​സം വീ​ടു​ക​ളി​ല്‍​നി​ന്ന് ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.നി​ങ്ങ​ള്‍ രാ​ജ്യ​ത്ത് എ​വി​ടെ​യാ​യാ​ലും അ​വി​ടെ തു​ട​രു​ക. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശം ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.ദേശീയ വ്യാപകമായ കര്‍ഫ്യൂ ആണ് രാജ്യത്ത് നടപ്പിലാക്കാന്‍ പോവുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ ; മോ​ഹ​ന​ന്‍ വൈ​ദ്യ​ർ നി​രീ​ക്ഷ​ണ​ത്തി​ല്‍

സാമൂഹ്യഅകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോദി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തില്‍ വികസിതരാജ്യങ്ങള്‍ പോലും തകര്‍ന്നുവീഴുന്നു. ആവശ്യമായ നടപടികള്‍ എടുത്തിട്ടും കൊറോണ പടര്‍ന്നുപിടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതിനാല്‍ സാമ്പ ത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണ്. അതിനാല്‍ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button