USALatest NewsNewsInternational

കൊവിഡ് 19 :ചികിത്സയിലായിരുന്ന പ്രമുഖ നാടകകൃത്ത്‌ അന്തരിച്ചു

ന്യൂയോര്‍ക്ക് : അമേരിക്കന്‍ നാടകകൃത്തും തിരക്കഥാകൃത്തുമായ ടെറന്‍സ് മാക്‌നല്ലി അന്തരിച്ചു (81). കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കരളിലെ അര്‍ബുദബാധയെ അതിജീവിച്ച വ്യക്തി എന്ന നിലയിലും ഏറെ ശ്രദ്ധേയനാണ്.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ജനിച്ച ഇദ്ദേഹം ബ്രോഡ്വെ തീയേറ്റര്‍ സംഘടനക്ക് വേണ്ടി നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. എയ്ഡ്‌സിനെക്കുറിച്ച് മാക്‌നെല്ലി എഴുതിയ ലിപ്‌സ് ടുഗെതര്‍, ടീത്ത് അപാര്‍ട്ട് എന്ന നാടകവും ദ റിറ്റ്‌സും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. സ്വവര്‍ഗാനുരാഗം, എയ്ഡ്‌സ് എന്നീ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്. ‘ലവ്!വാലര്‍!കംപാഷന്‍’, മാസ്റ്റര്‍ ക്ലാസ് എന്നിവയായിരുന്നു പ്രധാന കൃതികള്‍. ടോണി, എമ്മി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close