Latest NewsFootballNewsSports

ജനങ്ങളെ കൈവിടാതെ റോണൊയും മെസിയും പിന്നെ ഗ്വാര്‍ഡിയോളയും

ലിസ്ബന്‍: കൊവിഡ് 19 മഹാമാരിക്കെതിരെ പൊരുതുന്ന ജനതയ്ക്ക് സഹായഹസ്തവുമായി സൂപ്പര്‍ താരങ്ങള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി ഗ്വാര്‍ഡിയോള എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. പോര്‍ച്ചുഗലിലെ ആശുപത്രികള്‍ക്ക് ഒരു മില്യണ്‍ യുറോയുടെ സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോയും അദ്ദേഹത്തിന്റെ ഏജന്റും. ബാഴ്‌സലോണയിലെ ആശുപത്രിക്കാണ് ഒരു മില്യണ്‍ യൂറോ വീതം മെസിയും ഗ്വാര്‍ഡിയോളയും നല്‍കുന്നത്.

പോര്‍ച്ചുഗീസ് നഗരമായ ലിസ്ബനിലെ സാന്റാ മരിയാ ആശുപത്രിയിലും പോര്‍ട്ടോയിലെ സാന്റോ അന്റോണിയോ ആശുപത്രിയിലും വെന്റിലേറ്ററും ഐസിയുവും കൂടാതെ ഐസിയുവില്‍ ബെഡ്, മോണിറ്റര്‍, ഇന്‍ഫ്യൂണന്‍ പമ്പുകള്‍, ഫാന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളുമൊരുക്കാനാണ് റോണോയുടെയും ഏജന്റിന്റെയും സഹായം. ഇരുവരും ഐസിയുകളില്‍ ഒരുക്കും. റോണോയുടെ സഹായത്തിന് ഇരു ആശുപത്രി അധികൃതരും നന്ദി അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close