Latest NewsNewsInternational

ലോകത്തൊട്ടാകെ കൊവിഡ് മഹാമാരിയുടെ വ്യാപനം തുടരുന്നു : ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 20,000 പിന്നിട്ടു, കണക്കുകൾ ഇങ്ങനെ

റോം : ലോകത്തൊട്ടാകെ ആശങ്ക ഉയർത്തി, കൊവിഡ്-19 മഹാമാരിയുടെ വ്യാപനം തുടരുന്നു. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 20,000 പിന്നിട്ടു. 20,543 പേർ മരിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ 24മണിക്കൂറിനിടെ 2000 പേർ  മരണത്തിന് കീഴടങ്ങി. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലും സ്‌പെയിനിലുമാണ്. കഴിഞ്ഞ ദിവസം മാത്രം ഇറ്റലിയിൽ 683 പേർ മരണപ്പെട്ടതോടെ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 7503 ആയി. സ്‌പെയിനില്‍ കഴിഞ്ഞ ദിവസം 443 പേർ മരണപ്പെട്ടു. ഇറാനില്‍ മരണസംഖ്യ 2077 ആയി ഉയർന്നു.

Also read : കൊറോണക്കിടയിലും വിവാദവുമായി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍, പോലീസുകാരെ ഭീക്ഷണിപ്പെടുത്തി (വീഡിയോ )

ലോകത്താകെ കൊവിഡ്-19 ബാധിതരുടെ എണ്ണം നാലര ലക്ഷം പിന്നിട്ടു. സ്‌പെയിനില്‍ ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സ്‌പെയിന്‍ വൈസ് പ്രസിഡന്റിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ഐസൊലേഷനിലാണ്. ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ മറ്റൊരു യൂറോപ്യന്‍ രാജ്യമായ നെതര്‍ലാൻഡ്‌സിലും കൊവിഡ്-19 ഭീകരമായി പടരുന്നുവെന്ന വാർത്തകളും പുറത്തു വരുന്നു. 356 പേരാണ് ഇവിടെ ഇതുവരെ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 6,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേരാണ് മരിച്ചത്. ഒറ്റദിവസം കൊണ്ട് 852 പേരിലും രോഗം സ്ഥിരീകരിച്ചതോടെ നെതര്‍ലാന്‍ഡില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 6,412 ആയി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button