Kerala

കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കും; സാധനങ്ങൾ ഓൺലൈൻ വഴി വീട്ടിലെത്തിക്കാനുള്ള സൗകര്യവും ആലോചനയിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സാധനങ്ങൾ ഓൺലൈൻ വഴി വീട്ടിലെത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എഫ്. സി. ഐ, സപ്ലൈകോ, കൺസ്യൂമർഫെഡ്, മാർക്കറ്റ്‌ഫെഡ് എന്നിവിടങ്ങളിലെ അത്യാവശ്യ സാധനങ്ങളുടെ സ്‌റ്റോക്ക് കണക്ക് ഏകോപിപ്പിക്കും. അരി, ഗോതമ്പ്, പയർവർഗം, പരിപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയ്‌ക്കൊപ്പം എണ്ണ, ഉള്ളി, പാൽപ്പൊടി, വറ്റൽമുളക്, ബിസ്‌ക്കറ്റ്, ഓട്‌സ്, ന്യൂഡിൽസ് തുടങ്ങിയ സാധനങ്ങളും സംഭരിക്കേണ്ടതുണ്ട്. പാൽ, തൈര്, പച്ചക്കറി, മുട്ട, ശീതീകരിച്ച മത്സ്യമാംസാദികൾ എന്നിവയും ജനങ്ങൾക്ക് ലഭിക്കണം. ഇവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തി സംഭരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.റോഡ്, റെയിൽ, കപ്പൽ മാർഗങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Read also: തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല, ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല; സുരേഷ് ഗോപി

നമ്മുടെ നാട്ടിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളും സംഭരിച്ച് വിതരണം ചെയ്യൽ പ്രധാനമാണ്. ഇതിന് പ്രാദേശിക വോളണ്ടിയർമാരുടെ സേവനം ഉപയോഗിക്കാനാവും. ഭക്ഷ്യവസ്തുക്കളുടെ സ്‌റ്റോക്ക് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലെ ദേശീയ മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സഞ്ചാരനിയന്ത്രണത്തിൽ ഇളവ് നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം സംബന്ധിച്ച് ഉന്നതതല സംഘത്തിന് ചുമതല നൽകിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ റേഷൻ കടകൾ വഴി അരിവിതരണം ആരംഭിക്കും. എല്ലാവർക്കും ഭക്ഷ്യധാന്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും കിറ്റ് സർക്കാർ വിതരണം ചെയ്യും. എന്നാൽ ചില കുടുംബങ്ങൾക്ക് ഇത് ആവശ്യമുണ്ടാവില്ല. അത്തരക്കാർക്ക് വിവരം അറിയിക്കാൻ കേന്ദ്രീകൃത സംവിധാനമുണ്ടാവും. സംസ്ഥാനത്തെ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ഭക്ഷ്യ, ഗതാഗത വകുപ്പ് മേധാവികളുടെ യോഗം ചേർന്നതായി മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button