Latest NewsNewsIndia

ഇതാണ് യഥാര്‍ത്ഥ ഇന്ത്യയ്ക്കും വളര്‍ന്നുവരുന്ന ഇന്ത്യയ്ക്കും വേണ്ടിയുള്ള ശക്തി ; പ്രസവിക്കുന്നതിനു 4 മണിക്കൂര്‍ മുമ്പ് കോവിഡ് 19 സാന്നിധ്യം കണ്ടെത്താനുള്ള കിറ്റ് കണ്ടെത്തി ഇന്ത്യന്‍ പെണ്‍പുലി

കോവിഡ്- 19 നായി ഇന്ത്യയില്‍ ഒരു ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തു. ഇത് 100% വിജയിക്കുകയും ചെയ്തു. ഇറക്കുമതി ചെയ്ത കിറ്റുകള്‍ 4500 രൂപയില്‍ നിന്ന് ഒരു ടെസ്റ്റിന് 1200 രൂപയാണ് വില. ആഴ്ചയില്‍ 200,000 കിറ്റുകള്‍ വരെ നിര്‍മ്മിക്കാന്‍ കഴിയും. എന്നാല്‍ ഈ കിറ്റ് നിര്‍മിച്ചതിന്റെ പിന്നില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. പ്രസവിക്കുന്നതിന് 4 മണിക്കൂര്‍ മുന്നെയാണ് ഗവേഷക സംഘത്തിന്റെ വൈറോളജി ചീഫായ മിനല്‍ ഭോസാലെ ഈ കിറ്റ് വികസിപ്പിച്ചെടുത്തത്.

ഇതാണ് യഥാര്‍ത്ഥ ഇന്ത്യയ്ക്കും വളര്‍ന്നുവരുന്ന ഇന്ത്യയ്ക്കും വേണ്ടിയുള്ള ശക്തി. പാത്തോ ഡിറ്റെക്ട് എന്ന് പേര് നല്‍കിയിട്ടുള്ള കിറ്റിന്റെ നിര്‍മ്മാണം വെറും ആറ് ആഴ്ചകള്‍കൊണ്ടാണ് പൂര്‍ത്തിയായത്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ആശുപത്രിയിലായിരുന്ന മിനല്‍ അതെല്ലാം അവഗണിച്ചാണ് ഗവേഷണത്തിന് എത്തിയിരുന്നത്. വ്യാഴാഴ്ച മുതലാണ് ഈ കൊവിഡ് 19 ടെസ്റ്റിംങ് കിറ്റ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത്. ആദ്യഘട്ടത്തില്‍ തന്നെ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കുമെന്നതാണ് കിറ്റിന്റെ പ്രത്യേകത. വിദേശ നിര്‍മ്മിതമായ ടെസ്റ്റ് കിറ്റുകള്‍ ആറുമുതല്‍ ഏഴുമണിക്കൂര്‍ വരെ സമയെ റിസല്‍ട്ട് നല്‍കാനായി എടുക്കുമ്പോള്‍ പാത്തോ ഡിറ്റെക്ട് രണ്ടര മണിക്കൂറില്‍ ടെസ്റ്റ് റിസല്‍ട്ടും നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button