Latest NewsCricketNewsSports

കോവിഡ് 19 ; 1 കോടി രൂപ സംഭാവന ചെയ്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍

കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന നാലാമത്തെ ക്രിക്കറ്റ് അസോസിയേഷന്‍ ആണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍.

കഴിഞ്ഞ ദിവസം ബി.സി.സി.ഐ 51 കോടി രൂപ നല്‍കിയതിന് പിന്നാലെയാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഭാവനയുമായി രംഗത്തെത്തിയത്. ഇതില്‍ 50 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെയും കര്‍ണാടക സര്‍ക്കാരിന്റെയും ദുരിതാശ്വാസ നിധികളിലേക്കാണ് സംഭാവന നല്‍കിയത്. നേരത്തെ ബംഗാള്‍, സൗരാഷ്ട്ര, മുംബൈ എന്നീ ക്രിക്കറ്റ് അസോസിയേഷനുകളും സംഭാവന നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button