Latest NewsNewsIndia

ലോക് ഡൗണ്‍ കാലയളവില്‍ രാജ്യത്ത് മറ്റൊരു പ്രധാന നേട്ടം

ന്യൂഡല്‍ഹി: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവില്‍ രാജ്യത്ത് മറ്റൊരു നേട്ടം. രാജ്യത്തെ പ്രധാനനഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞു. ഡല്‍ഹി ഉള്‍പ്പെടെ 90 നഗരങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞ അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തിയത്.

Read Also : കോവിഡിലും തളരാതെ ഇന്ത്യ : രാജ്യത്തെ ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്ക് ഡൗണിനു പിന്നാലെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം 30 ശതമാനം കുറഞ്ഞെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് വ്യക്തമാക്കുന്നു. അഹമ്മദാബാദിലും പൂനെയിലും 15 ശതമാനമാണ് മലിനീകരണ തോത് കുറഞ്ഞത്. ഏറെ ഹാനികരമായ നൈട്രജന്‍ ഓക്‌സൈഡിന്റെ തോത് പൂനെയില്‍ 43 ശതമാനവും മുംബൈയില്‍ 38 ശതമാനവും അഹമ്മദാബാദില്‍ 50 ശതമാനവുമാണ് കുറഞ്ഞത്.

സാധാരണഗതിയില്‍ മാര്‍ച്ച് മാസത്തില്‍ 100-200 ആകാറുള്ള മലിനീകരണ സൂചിക ഇക്കുറി 50-100 വരെ അല്ലെങ്കില്‍ 0-50 വരെ എന്ന നിലയിലാണെന്ന് കാലാവാസ്ഥാ നിരീക്ഷണ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കാത്തതും വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാത്തതുമാണ് മലനീകരണം കുറയാന്‍ കാരണം.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ഇപ്പോള്‍ ‘നല്ല’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണ തോത് കൂടുതലുള്ള കാണ്‍പൂരില്‍ ‘തൃപ്തികരമായ’ വിഭാഗത്തിലാണ്. കൂടാതെ, സിപിസിബി മോണിറ്ററിംഗ് സെന്ററുകളുള്ള മറ്റ് 92 നഗരങ്ങളില്‍ കുറഞ്ഞ അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button