KeralaLatest NewsNews

അക്കൗണ്ടിലെത്തിയ സഹായധനം നഷ്ടപ്പെടില്ല: ബാങ്കുകളിലേക്ക് വരരുതെന്ന് മുന്നറിയിപ്പ്

 

പത്തനംതിട്ട: അക്കൗണ്ടിലെത്തിയ സഹായധനം നഷ്ടപ്പെടില്ല, ബാങ്കുകളിലേക്ക് വരരുതെന്ന് മുന്നറിയിപ്പ്. അത്യാവശ്യമില്ലാത്തവര്‍ ബാങ്കുകളിലേക്കു വരരുതെന്ന് ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച വിവിധ പെന്‍ഷനുകള്‍, ധനസഹായങ്ങള്‍ തുടങ്ങിയവ ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ബാങ്കുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നതും കറന്‍സി നോട്ടുകളുടെ അനാവശ്യ കൈകാര്യവും രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. അക്കൗണ്ടില്‍ വന്നിട്ടുള്ള തുക ഗുണഭോക്താക്കള്‍ ആവശ്യത്തിനുമാത്രം പിന്‍വലിച്ചാല്‍ മതിയാകും.

Read Also : ലോക് ഡൗണില്‍ ബാങ്ക് ഇടപാടു നടത്തുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

തുക പിന്‍വലിച്ച് വീട്ടില്‍ വയ്ക്കുന്നതിനേക്കാള്‍ സുരക്ഷിതമായി അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കാവുന്നതും പിന്നീട് എപ്പോള്‍ വേണമെങ്കിലും ആവശ്യാനുസരണം എടുക്കാവുന്നതുമാണ്. ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ വന്ന തുക അവര്‍ പിന്‍വലിക്കാത്തതു മൂലം ഒരു കാരണവശാലും തിരികെ സര്‍ക്കാരിലേക്കു പോകുന്നതല്ല. അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടോ, അക്കൗണ്ടില്‍ എത്ര തുക ബാലന്‍സ് ഉണ്ട് എന്നിവ അറിയാന്‍ ബാങ്കില്‍ നേരിട്ടു പോകാതെ ഫോണിലൂടെ ബന്ധപ്പെട്ട് അറിയാന്‍ ശ്രമിക്കണമെന്നും ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button