Latest NewsNewsIndia

അവശ്യവസ്തുക്കള്‍ ,അല്ലാത്തവ എന്നീ വേര്‍തിരിവില്ലാതെ എല്ലാ ചരക്കുകളുടെയും നീക്കത്തിന് കേന്ദ്രാനുമതി : ചരക്ക് നീക്കം തടസപ്പെടുത്തിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ കാലയളവില്‍ ചരക്കുകള്‍ കെട്ടികിടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. അവശ്യവസ്തുക്കള്‍ ,അല്ലാത്തവ എന്നീ വേര്‍തിരിവില്ലാതെ എല്ലാ ചരക്കുകളുടെയും നീക്കത്തിന് കേന്ദ്രം അനുമതി നല്‍കി. പത്ര വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കും തടസമുണ്ടാകരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി..

പാല്‍ സംഭരണ,വിതരണവുമായി ബന്ധപ്പെട്ട പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ട്രാന്‍സ്പോര്‍ട്ടേഷന് തടസമുണ്ടാകരുത്. ഹാന്‍ഡ് വാഷ്, സോപ്പുകള്‍, അണുനാശിനികള്‍, ബാറ്ററി സെല്ലുകള്‍, ചാര്‍ജറുകള്‍ , ദന്തസംരക്ഷണ ഉത്പന്നങ്ങള്‍, സാനിറ്ററി പാഡ്, ടിഷ്യൂ പേപ്പറുകള്‍, ടൂത്ത് പേസ്റ്റ്, ഷാംപുകള്‍ തുടങ്ങി എല്ലാ പലചരക്കുകളുടെയും കടത്തിനും തടസമുണ്ടാകരുത്. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സേവനങ്ങള്‍ക്കും അനുവാദം നല്‍കി.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് മുന്‍കൂറായി തുക പിന്‍വലിക്കാന്‍ അനുവാദം നല്‍കി കേന്ദ്ര തൊഴില്‍ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button