Latest NewsFootballNewsSports

പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലിവര്‍പൂളിന് കിരീടം നല്‍കുന്നതില്‍ തെറ്റില്ലെന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം

കോവിഡ് 19 മൂലം പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലിവര്‍പൂളിന് കിരീടം നല്‍കുന്നതില്‍ തെറ്റില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഇല്‍കെ ഗുണ്ടോഗന്‍. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയിന്റിന്റെ ലീഡുണ്ട് ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന്. മാര്‍ച്ച് 13ന് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെക്കുമ്പോള്‍ ലിവര്‍പൂളിന് കിരീടം നേടാന്‍ വെറും രണ്ട് വിജയകൂടി മാത്രം മതിയായിരുന്നു.

പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന് നല്‍കുന്നതിനോട് യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ലിവര്‍പൂള്‍ കിരീടം അര്‍ഹിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം പറഞ്ഞത്. പ്രീമിയര്‍ ലീഗ് സീസണ്‍ മുഴുവന്‍ റദ്ധാക്കിയാല്‍ അഭിപ്രായ ഭിന്നത ഉണ്ടാവുമെന്നും സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് സീസണ്‍ റദ്ധാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും എന്നാല്‍ അതേസമയം സീസണില്‍ മോശം പ്രകടനം പുറത്തെടുത്ത് റെലെഗേഷന്‍ ഭീഷണി നേരിടുന്ന ടീമുകള്‍ സീസണ്‍ റദ്ധാക്കുന്നതിനോട് യോജിക്കുമെന്നും ഗുണ്ടോഗന്‍ അഭിപ്രായപ്പെട്ടു.

Tags

Related Articles

Post Your Comments


Back to top button
Close
Close