Latest NewsNewsInternational

സ്വന്തം രാജ്യത്തെ കോവിഡൊന്നും പാകിസ്ഥാന് ഒരു പ്രശ്‌നമേ അല്ല… കശ്മീരികളെ ഇന്ത്യ മരണത്തിന് വിട്ടുകൊടുക്കുന്നു : കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് കത്തെഴുതി പാകിസ്ഥാന്‍ : കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ് : സ്വന്തം രാജ്യത്തെ കോവിഡൊന്നും പാകിസ്ഥാന് ഒരു പ്രശ്നമേ അല്ല, കശ്മീരികളെ ഇന്ത്യ മരണത്തിന് വിട്ടുകൊടുക്കുന്നുവെന്ന് വാദം ഉയര്‍ത്തി പാകിസ്ഥാന്‍. കശ്മീര്‍  വിഷയത്തില്‍
പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് കത്തെഴുതി. പാകിസ്ഥാന്‍ എഴുതിയ കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭീഷണിയുടെ നിഴലില്‍ കാര്യങ്ങള്‍ കൂടുതല്‍ ദാരുണമാവുകയാണെന്നും സൂചിപ്പിച്ചുകൊണ്ട് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിക്കും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനും ഇക്കഴിഞ്ഞ മാര്‍ച്ച് 9 ന് അയച്ച കത്തിന്റെ ഉള്ളടക്കം വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്ത് വിട്ടു. കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണമെന്നും കാശ്മീരിലെ തടവുകാരെ ഉടനെ മോചിപ്പിക്കണമെന്നും വിദേശ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also : പാകിസ്ഥാന് ഇന്ത്യയുടെ കനത്ത തിരിച്ചടി … പാക്കിസ്ഥാന്‍ സൈനിക ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ മിസൈല്‍ ആക്രമണം : ആക്രമണത്തില്‍ ഭയന്നുവിറച്ച് പാകിസ്ഥാന്‍ : ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടത്തെ നടപടികള്‍ തികച്ചും അഭ്യന്തരകാര്യമാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഇന്ത്യ ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 15 ന് സാര്‍ക്ക് രാഷ്ട്രങ്ങളുടെ നേതാക്കള്‍ കൊറോണ പ്രതിരോധത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചുകൂട്ടിയ വീഡിയോ കോണ്‍ഫറന്‍സിലും പാക്കിസ്ഥാന്‍ കാശ്മീര്‍ പ്രശ്നം ഉയര്‍ത്തിയിരുന്നു. ഇന്ത്യ ഇതിനെതിരെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യകുലമാകെ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ രാഷ്ട്രീയ വത്ക്കരിക്കുന്ന ഹീനപ്രവര്‍ത്തിയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നും അന്ന് ഇന്ത്യ പറഞ്ഞിരുന്നു.

കാശ്മീര്‍ സാധാരണനിലയിലേക്ക് വരുന്നു എന്ന ഇന്ത്യയുടെ അവകശവാദം പൊള്ളയാണെന്നും നിയന്ത്രണരേഖയില്‍ കൂടുതല്‍ സൈന്യവിന്യാസം ഇന്ത്യ നടത്തുകയാണെന്നും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കാശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്നും ഹുറിയത്ത് നേതാക്കള്‍ ഉള്‍പ്പടെ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണം എന്നും മറ്റൊരു പ്രസ്താവനയില്‍ പാക് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button