Latest NewsKeralaNews

ലോക്ക് ഡൗണ്‍ ; മദ്യം ലഭിക്കാത്തതില്‍ മാനസിക പ്രയാസം ; ഇന്ന് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു

ആലപ്പുഴ: മദ്യം കിട്ടാത്തതിലെ മാനസിക പ്രയാസത്തെ തുടര്‍ന്ന് വീണ്ടും കേരളത്തില്‍ ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശി രമേശനെ (40) ആണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യക്ഷാമം മൂലം സംസ്ഥാനത്തുണ്ടാകുന്ന ഏഴാമത്തെ ആത്മഹത്യയാണിത്

അതേസമയം വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിര്‍മ്മാണ തൊഴിലാളി ഷൈബു (47) ജീവനൊടുക്കി. ആറാട്ടുകടവ് ബണ്ട് ചാലില്‍ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്. സംസ്ഥാനത്ത് മദ്യം ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന ആറാമത്തെ സംഭവമാണിത്.

shortlink

Post Your Comments


Back to top button