Latest NewsNewsFootballSports

വില്യന്‍ ചെല്‍സി വിടുന്നു ; പ്രീമിയര്‍ ലീഗില്‍ തന്നെ ഉണ്ടാകുമെന്ന് താരം

ബ്രസീല്‍ സൂപ്പര്‍ താരം വില്യന്‍ ചെല്‍സിയില്‍ കരാര്‍ അവസാനിച്ചാലും പ്രീമിയര്‍ ലീഗില്‍ തുടരുമെന്ന സൂചന. ഈ സീസണിന്റെ അവസാനത്തോടെ ചെല്‍സിയില്‍ കരാര്‍ അവസാനിക്കുന്ന വില്യന്‍ പ്രീമിയര്‍ ലീഗിലെ തന്നെ മറ്റു ടീമുകളിലേക്ക് പോവാനുള്ള സാധ്യതയുണ്ടെന്ന് വ്യക്തമാക്കി. നിലവില്‍ കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നെങ്കിലും അത് നടന്നില്ല.

പ്രീമിയര്‍ ലീഗില്‍ തന്നെ തുടരാനാണ് തനിക്ക് താല്പര്യം എന്നാലും മറ്റു ലീഗുകളില്‍ കളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും വില്യന്‍ പറഞ്ഞു. തനിക്ക് ബ്രസീല്‍ ക്ലബായ കോറിന്തിന്‍സിനോട് ഒരുപാടു അടുപ്പം ഉണ്ടെന്നും എന്നാല്‍ നിലവില്‍ അവിടേക്ക് തിരിച്ചുപോവുന്നില്ലെന്നും യൂറോപ്പില്‍ തന്നെ തുടരാനാണ് ശ്രമം എന്നും വില്യന്‍ പറഞ്ഞു. 2013ല്‍ ചെല്‍സിയില്‍ എത്തിയ താരം ചെല്‍സിക്ക് വേണ്ടി 300ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button