Latest NewsKeralaNews

അതിഥി തൊഴിലാളികളുടെ പ്രതിഷേധം നടന്നത് ദിവസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷം; രണ്ട് പ്രമുഖ പ്രാദേശിക നേതാക്കൾക്ക് പങ്ക്; ആസൂത്രണത്തിന്റെ ചുരുളഴിഞ്ഞു

കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചത് ദിവസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമെന്ന് കണ്ടെത്തൽ. ഇന്നലെ 200 ൽ ഏറെ പേരെ ചോദ്യം ചെയ്ത് മുപ്പതോളം മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിനായി രണ്ട് പ്രമുഖ പ്രാദേശിക നേതാക്കളുടെ സഹായവും ലഭിച്ചു. 5 തൊഴിലാളികളാണ് ക്യാംപുകളിൽ പ്രചാരണം നടത്തിയത്. വിവിധ ക്യാംപുകളിൽ ഇവർ പല തവണയായി യോഗം നടത്തിയിരുന്നു.

Read also: പുതിയ കാറെടുത്തതിന് പിന്നാലെ ലോക്ക്ഡൗൺ, സഹികെട്ടപ്പോൾ റോഡിലിറങ്ങി പരാക്രമം; വാഹനം അടിച്ചുതകർത്ത് നാട്ടുകാർ; യുവാവിനെ പോലീസിന് കൈമാറിയത് കയ്യും കാലും കെട്ടിയിട്ട്

നാട്ടിലേക്കു പോകണമെന്ന ആവശ്യം ഉന്നയിച്ച് റോഡുകൾ തടയാനും തൊഴിലാളികൾ പദ്ധതിയിട്ടിരുന്നു. തൊഴിലാളികളിൽ ഒരു വിഭാഗം പ്രതിഷേധിക്കാനുള്ള തീരുമാനത്തെ എതിർത്തിരുന്നു. പുറത്ത് നിന്ന് ചിലർ സഹായിക്കാനായി എത്തിയതോടെ ഇവരും പ്രതിഷേധിക്കാൻ തയ്യാറായി. പ്രതിഷേധിക്കേണ്ട രീതികളും ഉന്നയിക്കേണ്ട ആവശ്യങ്ങളും സംബന്ധിച്ച് നിർദേശം നൽകിയത് ഇവരാണെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button