Latest NewsNewsIndia

നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം ആളുകളെ തിരിച്ചറിഞ്ഞു; ഇവര്‍ സമൂഹത്തില്‍ വ്യാപക സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയം : നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്രം

ന്യൂഡല്‍ഹി : ഡല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം ആളുകളെ തിരിച്ചറിഞ്ഞു. ഇവര്‍ സമൂഹത്തില്‍ വ്യാപക സമ്പര്‍ക്കം പുലര്‍ത്തിയതായാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.ഇതോടെ രാജ്യത്ത് കൂടതല്‍ കര്‍ശന നടപടികളുമായി കേന്ദ്രവും രംഗത്തിറങ്ങി.
വിലക്ക് ലംഘിച്ച് നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, വിദേശികളുമായ 2137 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 216 വിദേശികളുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Read Also : ഒത്തുചേരലുകളും മതസമ്മേളനങ്ങളും വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മറികടന്ന് നടത്തിയ നിസാമുദ്ദീന്‍ മതസമ്മേളനം : വിദേശ പൗരന്മാരെ ഒളിപ്പിച്ച രണ്ട് പളളി ഭാരവാഹികള്‍ അറസ്റ്റില്‍

ഇന്തോനേഷ്യ, മലേഷ്യ, തായ്ലാന്റ്, നേപ്പാള്‍, മ്യാന്‍മാര്‍,ബംഗ്ലാദേശ്, ശ്രീലങ്ക, ക്യര്‍ഖിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം വിദേശികളും. സമ്മേളനത്തിന് ശേഷം രാജ്യത്തെ മറ്റ് പ്രസിദ്ധമായ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കും മറ്റും പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടത്തി എത്രയും വേഗം നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ വിദേശരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തബ്ലിഗി ജമാത്തെ വിഭാഗത്തിന്റെ ഡല്‍ഹി കേന്ദ്ര ആസ്ഥാനത്തുള്ള ‘മര്‍ക്കസ് നിസാമുദ്ദീനി’ല്‍ കഴിഞ്ഞ നൂറുകണക്കിനുപേരെയും സര്‍ക്കാര്‍ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണത്തിലാക്കി. മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ എല്ലാം സമൂഹത്തില്‍ വ്യാപകമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button