Latest NewsIndia

ആസൂത്രിതമോ?? നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാന സാദിയുടെ ശബ്ദ സന്ദേശം പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായ ഈ സന്ദേശം മാര്‍ച്ച്‌ 18 നാണ് ഇയാള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്.

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന്റെ സംഘടാകര്‍ക്കെതിരെ കേസെടുത്തു. മൗലാന സാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസെടുത്തത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനാണ് കേസ്. അതേസമയം വിലക്ക് ലംഘിച്ച്‌ മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ സാദിന്റെ ശബ്ദ സന്ദേശം പുറത്ത്.

വെറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരു വിശ്വാസിയും പള്ളിവിട്ട് പോകരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായ ഈ സന്ദേശം മാര്‍ച്ച്‌ 18 നാണ് ഇയാള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരും പള്ളിവിട്ട് പോകരുത്. ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ പോലും ആരും അത് വിശ്വസിച്ച്‌ പള്ളിവിടരുത്. ഇതിനേക്കാള്‍ സുരക്ഷിതമായ സ്ഥലം രാജ്യത്ത് വേറെയില്ല ഒരു കൊറോണയും നമ്മളെ ബാധിക്കില്ല- സാദി പ്രചരിപ്പിച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.

സംഭവത്തില്‍ ഇയാള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് വിവരം.കേരളത്തില്‍ നിന്നുള്ളവരടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത തബ്ലീഗ് സമ്മേളനത്തില്‍ 824 വിദേശികളും പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത വിദേശികള്‍ വിസാ ചട്ടം ലംഘിച്ചുവെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

“മരിക്കാനാവില്ല, രക്ഷപെടുത്തണം” -സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ യു​എ​സ് വി​മാ​ന​ വാ​ഹി​നി​ക്ക​പ്പ​ലി​ലെ നാ​വി​ക​ര്‍

മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുക, ആരാധനാലയങ്ങളിലോ പരിസര പ്രദേശങ്ങളിലോ പ്രസംഗിക്കുക, മതവുമായി ബന്ധപ്പെട്ട ശബ്ദ-ദൃശ്യ അവതരണം നടത്തുകയോ, ലഘുലേഖകള്‍ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം വിസ അനുവദിക്കുന്നത്. എന്നാല്‍ തൗഹീദ് ജമാ അത്ത് ഏഷ്യന്‍ സ​മ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെല്ലാം ഈ വിസാ ചട്ടം ലംഘിച്ചു. ടൂറിസ്റ്റ് വിസയിലാണ് ഭൂരിഭാഗം പേരും ഇന്ത്യയില്‍ എത്തിയത്. ഇവരെ ആഭ്യന്തര മന്ത്രാലയം വിലക്കിയേക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button