USALatest NewsInternational

“മരിക്കാനാവില്ല, രക്ഷപെടുത്തണം” -സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ യു​എ​സ് വി​മാ​ന​ വാ​ഹി​നി​ക്ക​പ്പ​ലി​ലെ നാ​വി​ക​ര്‍

ഗു​വാം: യു​എ​സ് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ലെ നാ​വി​ക​ര്‍​ക്കും കൊ​റോ​ണ വൈ​റ​സ് ബാ​ധ. സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ക്യാ​പ്റ്റ​ന്‍ പെ​ന്‍റ​ഗ​ണ്ണി​ന് ക​ത്തെ​ഴു​തി. തി​യോ​ഡോ​ര്‍ റൂ​സ്‌​വെ​ല്‍​റ്റ് എ​ന്ന വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ലെ നാ​വി​ക​ര്‍​ക്കാ​ണ് കൊ​റോ​ണ പി​ടി​പെ​ട്ട​ത്. ക​പ്പ​ലി​ല്‍ നാ​ലാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. പ​സ​ഫി​ക് മ​ഹാ​സ​മു​ദ്ര​ത്തി​ലു​ള്ള മ​രി​യാ​ന ദ്വീ​പ് സ​മൂ​ഹ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പാ​യ ഗു​വാ​മി​ന്‍റെ സ​മു​ദ്രാ​തി​ര്‍​ത്തി​യി​ലാ​ണ് ക​പ്പ​ല്‍ ഉ​ള്ള​ത്.ക​പ്പ​ലി​ലെ നി​ര​വ​ധി പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ത​ങ്ങ​ള്‍ ഇ​പ്പോ​ള്‍ യു​ദ്ധ​ത്തി​ല​ല്ല. അ​തി​നാ​ല്‍ സൈ​നി​ക​ര്‍​ക്ക് മ​രി​ക്കാ​ന്‍ ആ​ഗ്ര​ഹ​മി​ല്ലെ​ന്ന് ക​പ്പ​ലി​ലെ ക്യാ​പ്റ്റ​ന്‍ ബ്രെ​ത് ക്രോ​സി​യ​ര്‍ പ​ന്‍റെ​ഗ​ണ്ണി​ന് എ​ഴു​തി​യ ക​ത്തി​ല്‍ പ​റ‍​യു​ന്നു. വൈ​റ​സ് വ്യാ​പ​നം തു​ട​രു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച എ​ഴു​തി​യ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ക​പ്പ​ലി​ലെ എ​ത്ര പേ​ര്‍​ക്ക് രോ​ഗം പി​ടി​പെ​ട്ടെ​ന്ന് വ്യ​ക്ത​മ​ല്ല. കു​റ​ഞ്ഞ​ത് 100 നാ​വി​ക​ര്‍​ക്കെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ക​പ്പ​ലി​ലെ എ​ല്ലാ​വ​രെ​യും ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്യ​ണ​മെ​ന്ന് ഇ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാട്ടിലെത്താനാവാതെ ചങ്ങനാശ്ശേരി സ്വദേശികളായ പ്രവാസി രക്ഷിതാക്കള്‍

ക​പ്പ​ലി​ലെ പ​രി​മി​ത​മാ​യ സ്ഥ​ല​ത്ത് തി​ങ്ങി​ഞെ​രു​ങ്ങി​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ക​ഴി​യു​ന്ന​ത്. അ​തി​നാ​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രെ മാ​റ്റി​താ​മ​സി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ക്യാ​പ്റ്റ​ന്‍ ക​ത്തി​ല്‍ പ​റ​യു​ന്നു. ക​പ്പ​ലി​ലെ നാ​വി​ക​രു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് നാ​വി​ക സേ​ന വ​ക്താ​വ് റോ​യി​ട്ടേ​ഴ്‌​സ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യോ​ട് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button