Latest NewsNewsFootballSports

ബാഴ്‌സലോണക്കും നപ്പോളിക്കുമെതിരെ നടപടിയുമായി യുവേഫ

ബാഴ്‌സലോണക്കും നാപോളിക്കും എതിരെ യുവേഫയുടെ നടപടി. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടയില്‍ നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരു ക്ലബുകള്‍ക്കുമെതിരെ നടപടി എടുത്തിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നെപ്പോളിക്കെതിരായ കളിയില്‍ നേരിട്ട സമയ താമസമാണ് ബാഴ്‌സക്ക് എതിരെ നടപടി വരാന്‍ കാരണം. ബാഴ്‌സലോണ 15000 യൂറോ പിഴ ആയി അടക്കേണ്ടി വരും.

അതേസമയം ആരാധകരുടെ മോശം ഇടപെടലാണ് നാപോളിക്ക് വിനയായത്. മത്സരത്തില്‍ ആരാധകര്‍ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചത് യുവേഫയുടെ നിയമത്തിന് എതിരാണ്. അതുകൊണ്ട് 12000 യൂറോ നാപോളി ക്ലബ് പിഴ ആയി അടക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button