Latest NewsIndiaNews

സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് പുറത്തിറങ്ങിയ സര്‍ക്കുലര്‍ വ്യാജം : സിബിഎസ്ഇയുടെ അറിയിപ്പ് ഇങ്ങനെ

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് പുറത്തിറങ്ങിയ സര്‍ക്കുലര്‍ വ്യാജമെന്ന് സിബിഎസ്ഇയുടെ അറിയിപ്പ് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ ഏപ്രില്‍ 22 ന് പുന:രാരംഭിക്കില്ലെന്ന് വ്യക്തമാക്കി സിബിഎസ്ഇ. ഏപ്രില്‍ 22 മുതല്‍ പരീക്ഷകള്‍ തുടങ്ങുമെന്ന് വ്യക്തമാക്കി പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്നും സിബിഎസ്ഇ അറിയിച്ചു.

പരീക്ഷ വീണ്ടും നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സിബിഎസ്ഇ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 22 ന് പരീക്ഷ ആരംഭിക്കുമെന്നും ഏപ്രില്‍ 25 ന് മൂല്യനിര്‍ണയം ആരംഭിക്കുമെന്നും പ്രചരിക്കുന്ന സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ പ്രചരിക്കുന്ന സര്‍ക്കുലറില്‍ ഔദ്യോഗിക സീല്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close