Latest NewsNewsIndia

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 9000 പേരും കോവിഡിന്റെ ഹൈറിസ്‌ക് പട്ടികയില്‍ : ഇന്ത്യയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കടുപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 9000 പേരും കോവിഡിന്റെ ഹൈറിസ്‌ക് പട്ടികയില്‍ . കോവിഡ് ബാധയില്‍ ഇന്ത്യയുടെ ഹോട്ട്സ്പോട്ടായി മാറിയ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത് 7600 ഇന്ത്യക്കാരും 1300 വിദേശികളുമാണ്. ഇവരെയാണ് കോവിഡ് ബാധയുടെ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്. പങ്കെടുത്ത കൂടുതല്‍ പേരുടെ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.

ReadAlso : നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 5000 ത്തോളം പേര്‍ മടങ്ങിയത് അഞ്ച് ട്രെയിനുകളില്‍ : ട്രെയിനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

23 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചാണ് പങ്കെടുത്ത വിദേശികളുടെ കണക്കെടുപ്പ് നടത്തിയത്. ഏപ്രില്‍ ഒന്നിനിറങ്ങിയ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇതില്‍ 1051 പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുമുണ്ടായി.
ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പങ്കെടുത്ത 7688 പ്രാദേശിക പ്രവര്‍ത്തരുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും ക്വാറന്റൈന്‍ ചെയ്യാനുള്ള ശ്രമത്തിലാണ്.

തബ്ലീഗുമായി പല രീതിയില്‍ സമ്ബര്‍ക്കം പുലര്‍ത്തിയ 400ഓളം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ളവരാണ്.

തമിഴ്നാട്ടിലാണ് തബ്ലീഗുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശ്(71) ഡല്‍ഹി(53), തെലങ്കാന(23), അസം(13), മഹാരാഷ്ട്ര(12) ആന്ധമാന്‍(10), ജമ്മുകശ്മീര്‍(6) പോണ്ടിച്ചേരി(2), ഗുജറാത്ത്(2) എന്നിങ്ങനെ പോകുന്നു തബ്ലീഗുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങളിലെ കേസുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button