Latest NewsIndia

ക്വാറന്റൈനിലും പ്രകോപനവുമായി തബ്ലീഗ് ജമാ അത്തില്‍ പങ്കെടുത്തവര്‍, ഡോക്ടര്‍മാരുടെ മുഖത്ത് തുപ്പുകയും മറ്റും ചെയ്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

ആവശ്യമില്ലാതെ ഭക്ഷണം ആവശ്യപ്പെടുകയാണെന്നും കൂടാതെ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ഉത്തര മേഖല റെയില്‍വേ സിപിആര്‍ഒ ദീപക് കുമാര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: നിസാമുദീനില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പ്രാര്‍ത്ഥന നടത്തിയവര്‍ ക്വാറന്റൈനില്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചവര്‍ അച്ചടക്കമില്ലാത്ത പെരുമാറുകയാണെന്നും ഇവര്‍ ആവശ്യമില്ലാതെ ഭക്ഷണം ആവശ്യപ്പെടുകയാണെന്നും കൂടാതെ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ഉത്തര മേഖല റെയില്‍വേ സിപിആര്‍ഒ ദീപക് കുമാര്‍ പറഞ്ഞു.

നിരീക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ മുഖത്തേക്ക് പോലും ഇവര്‍ തുപ്പുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.രാവിലെ മുതല്‍ ഇവര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. കാരണമില്ലാതെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യപ്പെടുന്നതിന് പുറമെ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ചെയ്യുന്നു. നിരീക്ഷണ കേന്ദ്രത്തില്‍ ഇവര്‍ ഇറങ്ങി നടക്കുകയാണെന്നും പരിസര പ്രദേശങ്ങളില്‍ തുപ്പുകയാണെന്നും ദീപക് കുമാര്‍ പറഞ്ഞു.

ലോ​ക്ക്ഡൗ​​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി സം​സ്ഥാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ല: ആശങ്ക അറിയിച്ച് കേ​ന്ദ്രം

ഇന്നലെ രാത്രി 9.40ഓടെയാണ് 5 ബസുകളിലായി 167 പേരെ തുഗ്ലക്കാബാദിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഡീസല്‍ ഷെഡ് ട്രെയിനിംഗ് സ്കൂള്‍ ഹോസ്റ്റല്‍ ക്വാറന്റൈന്‍ സെന്ററില്‍ 97 പേരും ആര്‍പിഎഫ് ബരാക് ക്വാറന്റൈന്‍ സെന്ററില്‍ 70 പേരുമാണ് നിരീക്ഷണത്തില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button