Latest NewsNewsIndia

തബ്ലീഗി ജമാഅത്ത്: 960 വിദേശികളെ കരിമ്പട്ടികയിൽ പെടുത്തി; വിസ റദ്ദാക്കി; നിയമനടപടിയും

ന്യൂഡല്‍ഹി• തബ്ലീഗി ജമാഅത്ത് പ്രവർത്തനങ്ങളിൽ പങ്കാളികളായ 960 വിദേശികളെ സര്‍ക്കാര്‍ കരിമ്പട്ടികയിൽ പെടുത്തി. സ വ്യവസ്ഥകൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവരുടെ വിസ റദ്ദാക്കുകയും ചെയ്തു.

ഈ വിദേശികൾ ഇപ്പോൾ താമസിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളോടും ഡല്‍ഹി പോലീസിനോടും വിദേശകാര്യ നിയമത്തിന്റെയും ദുരന്തനിവാരണ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

960 വിദേശികളെ ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയിൽ എത്തി തബ്ലീഗി ജമാഅത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ അവരുടെ ഇന്ത്യൻ വിസകളും റദ്ദാക്കിയിട്ടുണ്ട്- ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

തബ്ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് ബ്ലീഗി ജമാഅത്ത് സഭ ചര്‍ച്ചാവിഷയമായി മാറിയത്. ഇവരുടെ കോൺ‌ടാക്റ്റ് ട്രേസിംഗ് വലിയ വെല്ലുവിളിയായി തുടരുകയാണ്.

അതേസമയം, സഭയിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്താൻ രാജ്യവ്യാപകമായി തിരച്ചിൽ നടക്കുകയാണ്.
നിസാമുദ്ദീനിലെ 2,346 പേരിൽ 1,810 പേരെ കസ്റ്റഡിയിലെടുക്കുകയും 536 പേരെ നഗര ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ ഗുജറാത്ത്, അസം, തമിഴ്നാട് തുടങ്ങി ഇന്ത്യലുടനീളം സഞ്ചരിക്കുകയും ചെയ്തതു.

ഒത്തുചേരലിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ നൽകിയ നിർദേശങ്ങൾ ലംഘിച്ചതിന് മൗലാന സാദിനും തബ്ലീ-ഇ-ജമാഅത്തിനെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡല്‍ഹി പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button