KeralaLatest NewsNews

ന്യുയോർക്കിനെ നോക്കി വേണം കേരളത്തെ വിലയിരുത്താൻ; കൊറോണയെ പിടിച്ചു നിർത്താൻ നമുക്കു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തെ ന്യുയോർക്കുമായി താരതമ്യപ്പെടുത്തണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ലക്ഷത്തിൽപ്പരം പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. പതിനായിരത്തോളം രോഗം ബാധിച്ച് മരിച്ചേക്കാമെന്ന് ന്യൂയോർക്ക് ഗവർണർ തന്നെ പറഞ്ഞതാണ്. വികസനം കൊണ്ട് ഉയരത്തിൽ നിൽക്കുന്ന പല നാടുകളും കോവിഡിൽ തകരുകയാണ്. അതിനാലാണ് യൂറോപ്പിനെ നോക്കി വേണം കേരളത്തെ വിലയിരുത്തണമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: അപകടകരമാകുന്നതിന് മുൻപ് എടുത്ത ധൈര്യപൂര്‍വമായ നടപടി; കോവിഡ് വ്യാപനം ഇല്ലാതാക്കുന്നതിന് ലോക്ക്‌ഡൗണ്‍ ഫലം കണ്ടതായി ലോകാരോഗ്യ സംഘടന

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ അഞ്ച് പേരും കാസർകോട്ടെ മൂന്ന് പേരും ഇടുക്കിയിലെ രണ്ടു പേരും കോഴിക്കോട്ടെ രണ്ടു പേർ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരോരുത്തരും രോഗം ഭേദമായെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button